പ്ലം കേക്കുകള്‍ക്ക് ഡിമാന്റുള്ള കാലമാണ് ക്രിസ്മസ്. പ്ലം കേക്ക് പോലെ തന്നെ രുചികരമായ കേക്കാണ് ഡേറ്റ്‌സ് വാല്‍നട്ട് കേക്ക്. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍:

ഈന്തപ്പഴം കുരുകളഞ്ഞത്-300 ഗ്രാം

ചൂട് വെള്ളം-200 മില്ലി, സോഡാ ബൈ

കാര്‍ബണേറ്റ് -ഒരു ചെറിയ സ്പൂണ്‍

മൈദ-225 ഗ്രാം

ബേക്കിങ്ങ് പൗഡര്‍-മുക്കാല്‍ ചെറിയ സ്പൂണ്‍

വെണ്ണ-170 ഗ്രാം, പഞ്ചസാരപൊടിച്ചത്-225 ഗ്രാം

മുട്ട- നാല്,

വാനില എസ്സന്‍സ്-രണ്ടു ചെറിയ സ്പൂണ്‍

 വാല്‍നട്ട്-150 ഗ്രാം

തയ്യാറാക്കുന്ന വിധം:

ഓവന്‍ 150 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. ഈന്തപ്പഴം പൊടിയായി അരിഞ്ഞു ചൂടുവെള്ളത്തില്‍ ഒരു മണിക്കൂര്‍ വയ്ക്കണം. ഇതിലേക്ക് കാര്‍ബണേറ്റ് യോജിപ്പിച്ച് വെയ്ക്കുക. വെണ്ണയും പഞ്ചസാരയും നന്നായി അടിച്ചു മയപ്പെടുത്തിയശേഷം മുട്ട ഓരോന്നായി ചേര്‍ത്തടിക്കണം. ഓരോ മുട്ട ചേര്‍ത്തശേഷവും നന്നായി അടിച്ചു യോജിപ്പിക്കണം. ഇതിലേക്കു വാനില എസ്സന്‍സ് ചേര്‍ത്തിളക്കുക. ഈന്തപ്പഴം കുതിര്‍ത്തതില്‍  വാല്‍നട്ട് ചേര്‍ത്തിളക്കി വയ്ക്കണം. ഈന്തപ്പഴമിശ്രിതവും അല്‍പ്പാല്‍പ്പം വീതം ഇടവിട്ടു മെല്ലെ ചേര്‍ത്ത് യോജിപ്പിക്കുക. ഇനി വെണ്ണ-മുട്ട മിശ്രിതത്തിലേക്ക് മൈദ മിശ്രിതവും ഈന്തപ്പഴ മിശ്രിതവും ചേര്‍ത്തു യോജിപ്പിക്കുക. ഈ മിശ്രിതം പേപ്പറിട്ട ടിന്നിലാക്കി ചൂടാക്കിയിട്ടിരിക്കുന്ന ഓവനില്‍വെച്ച് 45 മിനിറ്റ്-ഒരു മണിക്കൂര്‍ ബേക്ക് ചെയ്യുക.

content highlight: dates walnut cake recipe