കോളിഫ്ലവർ കൊണ്ട് മസാലക്കറിയും ഫ്രൈയുമൊക്കെ ഉണ്ടാക്കുന്നത് സാധാരണയാണ്. എന്നാല്‍ കോളിഫ്ലവർ റൈസ് കഴിച്ചിട്ടുണ്ടോ? അരിയുടെ പരുവത്തില്‍ ചതച്ചെടുത്ത് കോളിഫ്ലവർ റൈസ് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകള്‍

മീഡിയം വണ്ണത്തിലുള്ള കോളിഫ്ലവർ
ഒലിവ് ഓയില്‍- 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
കുരുമുളകുപൊടി- കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത്- 1 ടേബിള്‍ സ്പൂണ്‍
ചീസ്- അര കപ്പ്
പാഴ്സ്ലി- 2 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര്- 1 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

കോളിഫ്ലവർ കഷ്ണങ്ങളാക്കി മിക്‌സിയുടെ ജാറിലിട്ട് അരിയുടെ വലിപ്പത്തില്‍ ചതച്ചെടുക്കുക. ഒരു പാനില്‍ ഒലിവ് ഓയില്‍ ചൂടാക്കി വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് വഴറ്റുക. ഇനി തരിതരിയായി ചതച്ചെടുത്ത കോളിഫ്ലവർചേര്‍ക്കാം. ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് വേവിക്കാം. വെന്തതിനു ശേഷം ചീസും പാഴ്സ്ലിയും മുകളില്‍ ചേര്‍ക്കാം. നാരങ്ങാനീരൊഴിച്ച് ചൂടോടെ വിളമ്പാം.

Content Highlights: cauliflower rice