വനില്‍ വെച്ച് ഭക്ഷണം ഉണ്ടാക്കുമ്പോഴുള്ള ആവേശം വൃത്തിയാക്കുമ്പോള്‍ കാണാറില്ല. മൈക്രോവേവ് ഓവനില്‍ പറ്റിപിടിച്ചിരിക്കുന്ന ഭക്ഷണത്തിന്റെ കൊഴുപ്പും കറകളും അത്ര എളുപ്പത്തില്‍ നീക്കം ചെയ്യാനാകില്ല. എന്നാല്‍ കൃത്യമായി വൃത്തിയാക്കാതെ തുടരെ ഉപയോഗിക്കുമ്പോള്‍ ദുര്‍ഗന്ധം ഉണ്ടാകുന്നതാണ്. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതിലും എളുപ്പത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. മൈക്രോവേവ് ഓവന്‍ വൃത്തിയാക്കാനുള്ള ചില എളുപ്പ വഴികള്‍ എന്താക്കെയാണെന്ന് നോക്കാം. 

lemon
getty images

ചെറുനാരങ്ങ - നാരാങ്ങാനീര് പിഴിഞ്ഞു ചേര്‍ത്ത വെള്ളം ഒരു പരന്ന പാത്രത്തിലാക്കി ഓവനില്‍ വെച്ച് അഞ്ച്  മിനിറ്റ്  ചൂടാക്കുക. ശേഷം ഓവന്‍ തണുത്ത ശേഷം കട്ടിയുള്ള കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കാം. 

വിനാഗിരി - ഒരു പാത്രത്തില്‍ അല്‍പം വിനാഗിരിയും അതേ അളവില്‍ വെള്ളവും ഒഴിച്ച് ഓവനില്‍ വെച്ച് 5 മിനിറ്റ് തിളപ്പിക്കുക. ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ച് ദുര്‍ഗന്ധം അകറ്റുകയും കറകള്‍ നീക്കം ചെയ്യാവുന്നതുമാണ്. 

ഡിഷ് വാഷ് - ഡിഷ് വാഷ് ലിക്വഡ് വെള്ളം ചേര്‍ത്ത് ഒരു പാത്രത്തിലാക്കി ഓവനില്‍ വെയ്ക്കുക. രണ്ട് മിനിറ്റിന് ശേഷം പാത്രം എടുത്ത് ഓവന്‍ വൃത്തിയായി തുടയ്ക്കാം. 

baking soda
getty images

ബേക്കിങ് സോഡ - ഓവനിലെ കറകള്‍ കളയാനായി തലേന്ന് രാത്രി ബേക്കിങ് സോഡയും വെള്ളവും കട്ടിയില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി ഓവനില്‍ വെയ്ക്കുക. ശേഷം പിറ്റേ ദിവസം ഇത് എടുത്ത് കളഞ്ഞ് സപോഞ്ച് ഉപയോഗിച്ച് നന്നായി തുടച്ച് വൃത്തിയാക്കുക. 

uppuvellam
getty images

 

ഉപ്പുവെള്ളം - പറ്റിപിടിച്ചിരിക്കുന്ന അണുക്കള്‍ എളുപ്പം നീക്കം ച്ചെയാന്‍ പറ്റിയ സാധനമാണ് ഉപ്പുവെള്ളം. ഓവന്‍ വൃത്തിയാക്കുന്നതിനു പുറമെ അടുക്കളയിലെ സിങ്ക്, സ്റ്റൗ എന്നിവയും വൃത്തിയാക്കാവുന്നതാണ്.

content highlight: brilliant hacks to clean your microwave oven in no time!