ചേരുവകള്‍:
പിസ്സ ബേസിന്:
1. മുട്ട - 2 എണ്ണം
2. കുരുമുളക് - കുറച്ച്
3. ഉപ്പ് - ആവശ്യത്തിന്
4. പാല് - 2 ടേബിള്‍ സ്പൂണ്‍
5. ബ്രഡ് അരികുമുറിച്ചത് - 8 എണ്ണം
ചിക്കന്‍ ടോപ്പിങ്ങിന്:
1. ചിക്കന്‍ - 200 ഗ്രാം
2. ഇഞ്ചി - വെളുത്തുള്ളി അരച്ചത് - 1/2 ടീസ്പൂണ്‍
3. മുളകുപൊടി -അര ടീസ്പൂണ്‍
4. മഞ്ഞള്‍പ്പൊടി - കാല് ടീസ്പൂണ്‍
5. ഉപ്പ് - ആവശ്യത്തിന്
6. ഗരം മസാല - കാല് ടീസ്പൂണ്‍
7. തൈര് - 1 ടേബിള്‍ സ്പൂണ്‍
8. എണ്ണ - ആവശ്യത്തിന്
വെജ് ടോപ്പിങ്ങിന്:
1. സവാള ചെറുതായി അരിഞ്ഞത് - ഒരെണ്ണം
2. കാപ്സിക്കം ചെറുതായി അരിഞ്ഞത് - പകുതി
3. ടൊമാറ്റോ ചെറുതായി അരിഞ്ഞത് - ഒരെണ്ണം
സോസിന്
1. ടൊമാറ്റോ കെച്ചപ്പ് - ആവശ്യത്തിന്
2. ഒറിഗാനോ - ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ഒരു ബൗളില്‍ മുട്ട, കുരുമുളക്, ഉപ്പ്, പാല് എല്ലാം നന്നായി യോജിപ്പിക്കുക. ചിക്കന്‍ ചെറിയ കഷണങ്ങളായി അരിഞ്ഞ് അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി അരച്ചത്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, ഗരം മസാല, തൈര് എല്ലാം യോജിപ്പിച്ച് അര മണിക്കൂര്‍ വെയ്ക്കുക. അതിനു ശേഷം കുറച്ച് എണ്ണയില്‍ വറുത്തുമാറ്റുക.
ടൊമാറ്റോ കെച്ചപ്പും ഒറിഗാനോയും യോജിപ്പിച്ച് വെയ്ക്കുക.
ഒരു പാനില്‍ കുറച്ച് ബട്ടര്‍ ഉരുക്കി മാറ്റിവെയ്ക്കുക. ബ്രഡ് മുട്ടയുടെ ബാറ്ററില്‍ മുക്കി എല്ലാ ബ്രഡും നിരത്തി റൗണ്ട് ഷേപ്പ് ആക്കുക. സ്പൂണ്‍കൊണ്ട് പ്രസ്സ് ചെയ്ത് ലെവല്‍ ചെയ്യുക. തീ കത്തിച്ച് ഒരുമിനിറ്റ് അടച്ചുവെച്ച് ചെറിയ തീയില്‍ വേവിക്കുക. ശേഷം തിരിച്ചിട്ട് അതേപോലെ ഒരു മിനിറ്റ് വേവിക്കുക. തീ ഓഫ് ചെയ്ത്, ടൊമാറ്റോ കെച്ചപ്പ് എല്ലായിടത്തും തേക്കുക. അതിനുമുകളില്‍ മൊസറല്ല ചീസ്, സവാള, കാപ്സിക്കം, ടൊമാറ്റോ, ചിക്കന്‍, പിന്നെയും കുറച്ച് മൊസറല്ല ചീസ്, അതിന് മുകളില്‍ കുറച്ച് കാപ്സിക്കം, ചിക്കന്‍ എന്നിങ്ങനെ വിതറുക. തീ കത്തിച്ച് അടച്ചുവെച്ച് ചീസ് ഉരുകുന്നതുവരെ ചെറിയ തീയില്‍ വേവിക്കുക. പിസ്സ തയ്യാര്‍.
Content Highlights: bread chicken pizza recipe