ചിക്കന്‍ കറി വയ്ക്കാനാണോ പ്ലാന്‍, പഞ്ചാബി മുര്‍ഗ് തരിവാല പരീക്ഷിക്കാം

ചേരുവകള്‍

 1. ചിക്കന്‍- 250 ഗ്രാം
 2. മല്ലിയിലയുടെ വേര്- 30 ഗ്രാം
 3. സവാള- 50 ഗ്രാം
 4. ഗരംമസാല- 15 ഗ്രാം
 5. മഞ്ഞള്‍പൊടി- അഞ്ച് ഗ്രാം
 6. മല്ലിപ്പൊടി- 10 ഗ്രാം
 7. മുളകുപൊടി- 20 ഗ്രാം
 8. തക്കാളി പേസ്റ്റ്- 200 ഗ്രാം
 9. കശുവണ്ടി പേസ്റ്റ്- 50 ഗ്രാം
 10. എണ്ണ- പാകത്തിന്
 11. ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കിയ ശേഷം ഗരം മസാലയിട്ട് വഴറ്റുക. അതിലേക്ക് സവാള, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയും ചേര്‍ത്ത് വഴറ്റാം. ശേഷം ചിക്കനും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് തക്കാളി പേസ്റ്റ്, മല്ലിയിലയുടെ വേര് എന്നിവ ചേര്‍ത്ത് ചിക്കന്‍ നന്നായി വേവിക്കുക. ശേഷം കശുവണ്ടി പേസ്റ്റ് ചേര്‍ത്തിളക്കി തീയണക്കാം. ചൂടോടെ വിളമ്പാം.

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Punjabi Tariwala Murgh Chicken recipe