കൊറോണ കാലമായതോടെ ആരോഗ്യത്തെ പറ്റിയും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനെ പറ്റിയുമെല്ലാമാണ് ആളുകളുടെ ചിന്ത. കാലവസ്ഥക്ക് ചേരുന്ന ഭക്ഷണവും, എരിവും പുളിയും അധികമില്ലാത്ത ഭക്ഷണവും എല്ലാമാണ് ആളുകള്‍ക്ക് ഇപ്പോള്‍ പ്രിയം.  എങ്കില്‍ തൈരും ഉരുളക്കിഴങ്ങും ഒക്കെ ചേര്‍ന്ന ആലൂ റെയ്ത്ത തയ്യാറാക്കിയാലോ ഇന്ന് 

ചേരുവകള്‍

  1. ഉരുളക്കിഴങ്ങ്- രണ്ട് കപ്പ്, നന്നായി പുഴുങ്ങി ഉടച്ചത്
  2. കട്ടിത്തൈര്- രണ്ട് കപ്പ്
  3. ഉപ്പ്- രണ്ട് ടീസ്പൂണ്‍
  4. കുരുമുളക് പൊടി- കാല്‍ ടീസ്പൂണ്‍
  5. ജീരകം- വറുത്ത് പൊടിച്ചത്, രണ്ട് ടീസ്പൂണ്‍
  6. മുളക്‌പൊടി- കാല്‍ ടീസ്പൂണ്‍
  7. മല്ലിയില- രണ്ട് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

തൈര് സോഫ്റ്റ് ആകുന്നതുവരെ ബീറ്റ് ചെയ്‌തെടുക്കുക. ഇതില്‍ ഉപ്പ്, കുരുമുളക്‌പൊടി, ജീരകം, മല്ലിയില എന്നിവയും ഉരുളക്കിഴങ്ങും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇനി ഒരു ബൗളിലേക്ക് മാറ്റി അല്‍പം ജീരകപ്പൊടിയും മുളക് പൊടിയും മുകളില്‍ തൂവാം. കുറച്ച് മല്ലിയിലയും തൂവി അലങ്കരിക്കാം.

Content Highlights: potato raita recipe for lunch