പരമ്പരാഗത ഗോവന്‍ വിഭവമാണ് വിന്താലു, പോര്‍ക്ക്, ബീഫ്, ചിക്കന്‍ എന്നിവ ഉപയോഗിച്ച് നമുക്ക് ഇത് തയ്യാറാക്കാം. മസാല കൂട്ടുകള്‍ക്കൊപ്പം അല്‍പ്പം ഉയര്‍ന്ന് നില്‍ക്കുന്ന വിനിഗറിന്റെ രുചി ഇതിനെ വേറിട്ടതാക്കുന്നു. പോര്‍ക്ക് വിന്താലു തയ്യാറാക്കുന്നത് പരിചയപ്പെടാം.
 
ചേരുവകള്‍
 
  1. പന്നിയിറച്ചി  - ഒരു കിലോ
  2. സവാള കൊത്തിയരിഞ്ഞത്  - അരക്കിലോ
  3. തക്കാളി കൊത്തിയരിഞ്ഞത്  - 2 എണ്ണം
  4. മുളക് പൊടി  - രണ്ട് ടേബിള്‍ സ്പൂണ്‍
  5. കടുക്  - ആവശ്യത്തിന്
  6. വെളുത്തുള്ളി  - 5 എണ്ണം
  7. മുളക് പൊടി - 3 ടേബിള്‍ സ്പൂണ്‍
  8. ജീരകം -  അര ടേബിള്‍ സ്പൂണ്‍
  9. ഇഞ്ചി  - ഒരു കഷ്ണം
  10. വിനാഗിരി  - കാല്‍ക്കപ്പ്
  11. കാപ്‌സിക്കം  - 1
  12. ഉലുവ -  ഒരു നുള്ള്
  13. മല്ലിയില - ഒരു തണ്ട്
  14. ഏലയ്ക്ക  - 2 എണ്ണം
  15. കറുവപ്പട്ട  - 5 എണ്ണം
  16. മഞ്ഞള്‍പ്പൊടി  - ഒരു നുള്ള്
  17. ഗ്രാമ്പു - ആവശ്യത്തിന്
  18. ഉപ്പ് - ആവശ്യത്തിന്
 
തയ്യാറാക്കുന്ന രീതി
 
കടുക്, ഉലുവ, ജീരകം എന്നിവ വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം അരച്ചെടുക്കുക. പന്നിയിറച്ചി കഷ്ണങ്ങളാക്കി മുറിച്ചത്, മഞ്ഞപ്പൊടി, ഗ്രാമ്പു, കറുവ, ഏലയ്ക്ക, ഉപ്പ്, വിനാഗിരി എന്നിവ കുക്കറിലിട്ട് വേവിക്കുക. 3 വിസില്‍ കഴിഞ്ഞ് ഓഫ് ചെയ്യാം. തണുത്ത ശേഷം പന്നിയിറച്ചിയുടെ എല്ലും തൊലിയും മാറ്റിയെടുത്ത് ഉരുളിയിലിട്ട് വഴറ്റുക. ഇത് തവിട്ട് നിറമായിക്കഴിഞ്ഞാല്‍ മാറ്റാം. 
 
ബാക്കിയാവുന്ന നെയ്യില്‍ നേരത്തെ അരിഞ്ഞ് വെച്ചിരിക്കുന്ന സവാളയും തക്കാളിയും വഴറ്റുക. ഒടുവില്‍ മുളക് പൊടിയും ചേര്‍ത്ത് മൂപ്പിച്ചതിന് ശേഷം നേരത്തെ കുക്കറില്‍ തയ്യാറാക്കിയ വെള്ളം ഇതിലേക്ക് ഒഴിക്കാം. നേരത്തെ വേവിച്ചുവച്ച ഇറച്ചി കുറച്ചു കൂടി ചെറിയ കഷണങ്ങളാക്കി എടുക്കുക. ഇത് ഗ്രേവിയിലേക്കിട്ട് അരക്കപ്പ് വെള്ളംചേര്‍ക്കുക. അവസാനം കാപ്‌സിക്കം മുറിച്ചിടുക. മല്ലിയില ചേര്‍ത്ത് അലങ്കരിക്കാം.
 
Content Highlights: Pork vinthaalo recipe