കോളിഫ്‌ളവര്‍ കൊണ്ടുള്ള വിഭവങ്ങളില്‍ പ്രധാനിയാണ് ഗോബി ഫ്രൈ. കസൂരി മേത്തി വെച്ച് അടിപൊളി ഫ്രൈ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. നോര്‍ത്ത് ഇന്ത്യന്‍ രുചി മുന്നിട്ട് നില്‍ക്കുന്ന ഈ വിഭത്തോടൊപ്പം പുതിന ചട്‌നി തയ്യാറാക്കാം

ചേരുവകള്‍ :

 1. കോളിഫ്ളവര്‍ - ഇടത്തരം വലുപ്പമുള്ളത് 
 2. ഇഞ്ചി - ഒരു വലിയ കഷ്ണം 
 3. വെളുത്തുള്ളി - 8 അല്ലി 
 4. പച്ചമുളക് - 6-8 എണ്ണം (എരിവിന് അനുസരിച്ചു )
 5. കസൂരി മേത്തി - 2 ടേബിള്‍ സ്പൂണ്‍ 
 6. തൈര്  - 2 ടേബിള്‍ സ്പൂണ്‍ 
 7. മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍ 
 8. ജീരകപൊടി -1 ടീസ്പൂണ്‍ 
 9. കോണ്‍ ഫ്ളവര്‍ - 2 ടേബിള്‍ സ്പൂണ്‍ 
 10. മൈദ -2 ടേബിള്‍ സ്പൂണ്‍ 
 11. എണ്ണ - ഫ്രൈ ചെയ്യാന്‍ ആവശ്യത്തിന് 
 12. ഉപ്പ്  - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം :
കോളിഫ്ളവര്‍ ചെറിയ ഇതളുകള്‍ ആക്കി വൃത്തിയാക്കി മാറ്റി വയ്ക്കുക .ഇഞ്ചി , വെളുത്തുള്ളി, പച്ചമുളക് , കസൂരിമേതി അല്പം വെള്ളം ചേര്‍ത്ത് എന്നിവ നന്നായി അരച്ചെടുക്കുക .അരച്ചെടുത്ത പേസ്റ്റും മഞ്ഞള്‍പൊടി, ജീരകപ്പൊടി , ഉപ്പു , തൈര് എന്നിവ നന്നായി മിക്‌സ് ചെയ്തു അതിലേക്കു കോളിഫ്ളവര്‍ ചേര്‍ത്ത് നന്നായി മാരിനേറ്റു ചെയ്ത് 30 മിനുട്ട്‌ മാറ്റി വയ്ക്കുക .
ശേഷം ഫ്രൈ ചെയ്യുന്നതിന് മുമ്പ് കോണ്‍ഫ്‌ളവര്‍ ,മൈദാ ഇവ കോളിഫ്ളവറില്‍ ചേര്‍ത്ത് മിക്‌സ് ചെയ്യണം.
പാനില്‍ എണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ ഓരോ കോളിഫ്ളവര്‍ ഇതളുകളായി ഇട്ടു കൊടുത്തു ഫ്രൈ ചെയ്തു എടുക്കാം. പുതിന ചട്ണിയുടെ കൂടെ ചൂടോടെ വിളമ്പാം.

Content Highlights: Kasoori methi gobi fry