ചിക്കന്‍ പ്രേമികളുടെ പ്രിയ വിഭവമാണ് കടായി ചിക്കന്‍. വീട്ടിലും ഇതേ വിഭവം രുചിയില്‍ തയ്യാറാക്കാവുന്നതാണ്. എരിവ് മുന്നില്‍ നില്‍ക്കുന്ന ഈ വിഭവം ചപ്പാത്തി, ചോറ്, അപ്പം എന്നിവയ്‌ക്കൊപ്പം മികച്ച കോംമ്പിനേഷനാണ്.

ചേരുവകള്‍

  1. കടായി മസാല
  2. ജീരകം: 1 ടീസ്പൂണ്‍
  3. പെരുംജീരകം: 1 ടീസ്പൂണ്‍
  4. കുരുമുളക്: 1 ടീസ്പൂണ്‍
  5. ബേ ലീഫ്: 1
  6. കറുവപ്പട്ട: ഒരു ചെറിയ കഷ്ണം
  7. ഏലം: 3
  8. മല്ലി: 2 ടീസ്പൂണ്‍
  9. ഉണക്ക ചുവന്ന മുളക്: 3

എല്ലാം കുറഞ്ഞ തീയില്‍ വറത്തെടുക്കു..മിക്‌സറില്‍ പൊടിചെടുക്കുക..

  1. ചിക്കന്‍ മാരിനേഷന്‍
  2. ചിക്കന്‍: 500 ഗ്രാം
  3. കടായി മസാല: 1.5 ടീസ്പൂണ്‍
  4. മുളകുപൊടി: 1/2 ടേബിള്‍ സ്പൂണ്‍
  5. മഞ്ഞള്‍: 1/2 ടീസ്പൂണ്‍
  6. വിനാഗിരി: 1 ടീസ്പൂണ്‍

എല്ലാം ചേര്‍ത്ത്  30 മിനിറ്റ് നന്നായി മാരിനേറ്റ് ചെയ്യുക

 

  1. മസാല തയ്യാറാക്കല്‍
  2. കാപ്‌സിക്കം: 1 മീഡിയം
  3. സവാള: 1
  4. ഉണങ്ങിയ ചുവന്ന മുളക്: 2
  5. കസൂരി മേത്തി: 1 ടീസ്പൂണ്‍
  6. മുളകുപൊടി: 1.5 ടേബിള്‍ സ്പൂണ്‍
  7. മല്ലിപൊടി: 2 ടീസ്പൂണ്‍
  8. നെയ്യ്: 3 ടീസ്പൂണ്‍
  9. സവാള: 2 വലുത്
  10. തക്കാളി: 3
  11. ഗരം മസാല : 1/2 ടീസ്പൂണ്‍
  12. മല്ലി ഇലി- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ 2 ടീസ്പൂണ്‍ സണ്‍ ഫ്‌ലവര്‍ ഓയില്‍ ചേര്‍ത്ത് 1 ഇടത്തരം സവാള 2 ഉണങ്ങിയ ചുവന്ന മുളകും 1 ചെറിയ കാപ്‌സിക്കവും ചേര്‍ത്ത് വഴറ്റുക .. ഒരു പാത്രത്തിലേക്ക് മാറ്റുക. അതേ എണ്ണയില്‍ 2tsp നെയ്യ് ചേര്‍ത്ത് ചിക്കന്‍ കഷ്ണങ്ങള്‍ വറുത്തെടുക്കുക ..
അതേ ചട്ടിയില്‍ 1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്  ചേര്‍ത്ത് തവിട്ട് നിറമാകുന്നതുവരെ വഴറ്റുക .ഇനി  അരിഞ്ഞ സവാള ചേര്‍ത്ത് dark brown ആകുന്നതുവരെ വഴറ്റുക .. 3 വലിയ അരിഞ്ഞ തക്കാളി ചേര്‍ത്ത് നന്നായി വഴറ്റുക. 1.5 ടേബിള്‍ സ്പൂണ്‍മുളകുപൊടി, 2 ടീസ്പൂണ്‍ മല്ലിപൊടി മഞ്ഞള്‍  പൊടി ചേര്‍ത്ത് നന്നായി വഴറ്റുക ..
വറുത്ത ചിക്കന്‍ ചേര്‍ത്ത് ഇളക്കുക .. ഇതിലേക്ക് 1/2 കപ്പ് ചൂടുവെള്ളം ചേര്‍ത്ത് ഇളക്കുക ..
അതേസമയം 20 കശുവണ്ടി ചെറുചൂടുള്ള വെള്ളത്തില്‍ കുതര്‍ത്തുക , 5 ടേബിള്‍ സ്പൂണ്‍ വെള്ളം ഉപയോഗിച്ച്  അരച്ചെടുക്കുക .. ഇത് ചേര്‍ത്ത് നന്നായി ഇളക്കുക .. മൂടി വച്ച് 6 മിനിറ്റ് വേവിക്കുക
ഇനി  നാരങ്ങ നീര് ചേര്‍ത്ത് കടായ് മസാല ആവശ്യത്തിന് ഉപ്പ്, ഗരം മസാല ചേര്‍ത്ത് വേവിക്കുക 5 മിനിറ്റ് ....അവസാനം വഴറ്റിയ സവാള കാപ്‌സിക്കം ഒരു ടീസ്പൂണ്‍ നെയ്യ്, മല്ലിയില എന്നിവ ചേര്‍ത്ത് 1 മിനിറ്റ് വേവിക്കുക .. രുചികരമായ കടായി ചിക്കന്‍ തയ്യാറായി.

Content Highlights: Kadai chicken recipe