ചേരുവകള്‍:
1. ചേമ്പില അരിഞ്ഞത് - 15-20 എണ്ണം
2. കടല വേവിച്ചത് - ഒരു കപ്പ്
3. ചേന ചതുരക്കഷ്ണങ്ങളാക്കിയത് - അരക്കപ്പ്
4. വെള്ളരിക്ക തൊലിയോടുകൂടി ചതുര ക്കഷണങ്ങളാക്കിയത് - മുക്കാല്‍ കപ്പ്
5. ഉരുളക്കിഴങ്ങ് - അരക്കപ്പ്
6. തേങ്ങ - ഒരു കപ്പ്
7. ഉഴുന്ന് - മൂന്ന് ടീസ്പൂണ്‍
8. വാളന്‍പുളി - ഒരു ചെറുനാരങ്ങാ വലിപ്പത്തില്‍
9. വറ്റല്‍മുളക് - 10-15 എണ്ണം
10. കടുക്, കറിവേപ്പില, ഉലുവ - താളിക്കാന്‍ ആവശ്യമായത്
11. എണ്ണ, ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
- ചേമ്പിലയുടെ പിന്‍വശത്തുള്ള കട്ടിയുള്ള നാരും തണ്ടും കീറിക്കളയുക. കടല പ്രഷര്‍ കുക്കറില്‍ വേവിക്കുക. ഇതിലേക്ക് ചേന, വെള്ളരിക്ക, ചേമ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് മൂന്ന് വിസില്‍ വരെ വേവിക്കുക. ഒരു ചെറിയ പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് വറ്റല്‍മുളക്, ഉഴുന്ന് എന്നിവ ചെറുതീയില്‍ ചുവന്നുവരും വരെ വറുക്കുക.
- വറുത്ത ചേരുവകള്‍ തേങ്ങയും പുളിയും ചേര്‍ത്ത് അല്പം തരുതരുപ്പായി അരച്ചെടുക്കുക.
- വെന്തുവന്ന കടല ചേമ്പില കൂട്ടിലേക്ക് ഈ അരപ്പും ചേര്‍ത്ത് നന്നായി തിളപ്പിക്കുക.
- ശേഷം വാങ്ങിവെച്ച് കടുക്, കറിവേപ്പില, ഉലുവ എന്നിവ മൂപ്പിച്ച് താളിക്കാം
Content Highlights: gujbaje recipe konkini recipe food cooking