ളുപ്പത്തില്‍ വെക്കാവുന്ന കറികളിലൊന്നാണ് പരിപ്പുകറി. സാധാരണ വെക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ഗുജറാത്തി സ്റ്റൈല്‍ പരിപ്പുകറി ഉണ്ടാക്കിയാലോ ?

ചേരുവകള്‍

പരിപ്പ്- അര കപ്പ്
പീനട്ട്- ഒരുകൈ
തക്കാളി- 1
ശര്‍ക്കര ചുരണ്ടിയത്- 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക്- 2
ഇഞ്ചി- 1
മുളകുപൊടി- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
നാരങ്ങാനീര്- 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
മല്ലിയില- അലങ്കരിക്കാന്‍
കടുക്- അര ടീസ്പൂണ്‍
ജീരകം- അര ടീസ്പൂണ്‍
ഉലുവ- കാല്‍ ടീസ്പൂണ്‍
കായം- കാല്‍ ടീസ്പൂണ്‍
വറ്റല്‍ മുളക്- 2
കറുവാപ്പട്ട- 1 കഷ്ണം
കറിവേപ്പില- ആവശ്യത്തിന്
കറുവയില- 1

തയ്യാറാക്കുന്ന വിധം

പരിപ്പ് കഴുകി വൃത്തിയാക്കി ഒരുകപ്പ് വെള്ളം ചേര്‍ത്ത് കുക്കറില്‍ വച്ച് വേവിക്കുക. നാലു വിസില്‍ വന്നു കഴിഞ്ഞാല്‍ പ്രഷര്‍ മുഴുവന്‍ പോയതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി പരിപ്പ് ഉടച്ചെടുക്കുക. ശേഷം ഇതിലേക്ക് മൂന്ന് കപ്പ് വെള്ളവും പീനട്ടും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചതച്ച ഇഞ്ചിയും പച്ചമുളകും കഷ്ണങ്ങളാക്കിയ തക്കാളിയും ശര്‍ക്കരയും ഉപ്പും ചേര്‍ത്ത് പതിനഞ്ചു മിനിറ്റ് ചെറിയ തീയില്‍ വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. ഇനി ഒരു പാനില്‍ എണ്ണയോ നെയ്യോ ചൂടാക്കി കടുക് വറുക്കുക. ശേഷം ജീരകവും ഉലുവയുംവറ്റല്‍ മുളകും കറുവയിലയും കറുവാപ്പട്ടയും കായവും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റിയെടുത്ത് പരിപ്പിലേക്ക് ഒഴിക്കുക. നാരങ്ങാനീരൊഴിച്ച് മിക്‌സ് ചെയ്യുക. മല്ലിയില കൊണ്ട് അലങ്കരിച്ച് റൊട്ടിക്കോ ചോറിനോ ഒപ്പം കഴിക്കാം. 

Content Highlights: Gujarati style dal curry