നോണ്‍വെജ് വിഭവങ്ങളില്‍ പ്രമുഖനാണ് മുഗളായി ചിക്കന്‍. ചെറിയ രീതിയില്‍ വറുത്തെടുത്ത ചിക്കന്‍ കൊണ്ടാണ് ഈ വിഭവം തയ്യാറാക്കുന്നത്. നോര്‍ത്ത് ഇന്ത്യന്‍ വിഭവമായ ഇത് തയ്യാറാക്കാനും എളുപ്പമാണ്. ചപ്പാത്തി, അപ്പം, ചോറ് എന്നിവയ്ക്ക് മികച്ച കോമ്പിനേഷനാണ്.

ചേരുവകള്‍

 1. ചിക്കന്‍: 500 ഗ്രാം
 2. മഞ്ഞള്‍: 1/2 ടീസ്പൂണ്‍
 3. കുരുമുളക്: 1 ടീസ്പൂണ്‍
 4. ഗരം മസാല: 1/2 ടീസ്പൂണ്‍
 5. ഉപ്പ്: 1/2 ടീസ്പൂണ്‍
 6. തൈര്: 2 ടേബിള്‍ സ്പൂണ്‍
 7. പച്ചമുളക്: 6
 8. ബേ ലീഫ്: 2 എണ്ണം
 9. ഗ്രാമ്പൂ: 4
 10. ഏലയ്ക്ക: 4
 11. കറുവപ്പട്ട : 1 ചെറിയ പീസ്
 12. ജാതി പത്രി: 1
 13. സവാള: 3 ഇടത്തരം
 14. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 1 ടേബിള്‍ സ്പൂണ്‍
 15. കശുവണ്ടി: 30
 16. ഉണക്കമുന്തിരി: 10-12
 17. തേന്‍: 1 ടേബിള്‍ സ്പൂണ്‍
 18. കസൂരി മെത്തി: 1 ടീസ്പൂണ്‍
 19. പാല്‍: 4 ടേബിള്‍ സ്പൂണ്‍
 20. കുങ്കുമപ്പു പാലില്‍ ചാലിച്ചത് : 5 ടേബിള്‍ സ്പൂണ്‍
 21. നെയ്യ്: 3 ടേബിള്‍ സ്പൂണ്‍
 22. എണ്ണ
 23. ചൂടുവെള്ളം: 1.5 കപ്പ്
 24. നാരങ്ങ നീര്: 1 ടീസ്പൂണ്‍
 25.  ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം നമുക്ക് ചിക്കന്‍ കഷ്ണങ്ങള്‍ മഞ്ഞള്‍പ്പൊടി കുരുമുളകുപൊടി ഗരം മസാല ഉപ്പ്, തൈര്  എന്നിവ ഉപയോഗിച്ച് മാരിനേറ്റ് ചെയ്യാം. 30 മിനിറ്റ് മാറ്റി വയ്ക്കുക. 2 ടേബിള്‍ സ്പൂണ്‍ നെയ്യും 1 ടേബിള്‍ സ്പൂണ്‍ എണ്ണയും ഒഴിച്ച് ചൂടാക്കുക, ചെറുതീയില്‍ 1 ബേ ലീഫ്, കറുവപ്പട്ട, ഗ്രാമ്പൂ ഏലയ്ക്ക ജാതി പത്രി 1/2 ടീസ്പൂണ്‍ ജീരകം കശുവണ്ടിയും ഉണക്കമുന്തിരിയും ചേര്‍ത്ത് വഴറ്റുക ..

ഇനി സവാള ചേര്‍ത്ത് നന്നായി വഴറ്റുക 5 പച്ചമുളകും 1 ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് അസംസ്‌കൃത മണം അപ്രത്യക്ഷമാകുന്നതുവരെ നന്നായി ഇളക്കുക ...ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക.തണുത്തതിനുശേഷം അരച്ചെടുക്കുക

ഇനി ചിക്കന്‍ കഷ്ണങ്ങള്‍  വറുത്തെടുക്കാം .വറുത്ത ചിക്കന്‍ കഷണങ്ങളിലേക്ക് സവാള പേസ്റ്റിനൊപ്പം 1.5 കപ്പ് ചൂടുവെള്ളം   ഉപ്പ് 1 പച്ച മുളകും ഒരു ബേ ലീഫ് ചേര്‍ത്ത് മൂടി വച്ച് 10 മിനിറ്റ് വേവിക്കുക .

ഇനി 1 ടേബിള്‍ സ്പൂണ്‍ തേന്‍ കസൂരി മേത്തിയും മല്ലിയിലയും 1/2 ടീസ്പൂണ്‍ ഗരം മസാലയും
കുങ്കുമപ്പൂ 5 ടേബിള്‍ സ്പൂണ്‍ പാലില്‍ കുതിര്‍ത്ത് ചേര്‍ത്ത്2 മിനിറ്റ് വേവിക്കുക. അവസാനം 1 ടീസ്പൂണ്‍ നാരങ്ങ നീര് 1 ടേബിള്‍ സ്പൂണ്‍ നെയ്യ് ചേര്‍ത്ത് ഇളക്കുക .

Content Highlights: chicken mugalayi recipe