മുട്ട കൊണ്ട് ഓംലെറ്റും മസാലക്കറിയുമൊക്കെ ഉണ്ടാക്കാറുണ്ട്. എന്നാൽ വ്യത്യസ്തമായൊന്ന് പരീക്ഷിച്ചാലോ? ​ഗ്രീക്ക് വിഭവങ്ങളിൽ പ്രസിദ്ധമായ എ​ഗ് മുസാക്ക എങ്ങനെ തയ്യാറാക്കാമെന്ന് പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റ് പൂജ മഖിജ. പ്രോട്ടീൻ സമ്പന്നമായ എ​ഗ് മുസാക്ക തയ്യാറാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ
മുട്ട- 9
സവോള- 3
തക്കാളി വേവിച്ച് തൊലികളഞ്ഞ് ഉടച്ചത്- 6 എണ്ണം
പച്ചമുളക്- 3
ഒറി​ഗാനോ- 1 ടേബിൾ സ്പൂൺ
കുരുമുളക്പൊടി- 1 ടീസ്പൂൺ
പപ്റിക- 2 ടീസ്പൂൺ
ബേസിൽ ഇലകൾ- 8-10
എണ്ണ- 2 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by PM (@poojamakhija)

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാക്കി സവോള കഷ്ണങ്ങളാക്കിയത് ചേർക്കുക. ​ഗോൾഡൻ നിറമാവുമ്പോൾ പച്ചമുളക്, ഒറി​ഗാനോ, കുരുമുളകുപൊടി, ഉപ്പ്, ചില്ലി ഫ്ളേക്സ് എന്നിവ ചേർത്ത് വഴറ്റുക. ശേഷം ഇതിലേക്ക് വേവിച്ച് തൊലിനീക്കി കുരുകളഞ്ഞ് ഉടച്ച തക്കാളി ചേർത്ത് വേവിക്കുക. ശേഷം മുട്ട പൊട്ടിച്ച് മഞ്ഞക്കരു ഉടയാതെ കറിയിലേക്ക് ചേർക്കുക. അൽപനേരം വേവിച്ച് ചില്ലി ഫ്ളേക്സും ബേസിൽ ലീവ്സും ചേർത്ത് അലങ്കരിച്ച് വാങ്ങിവെക്കാം.

Content Highlights: Celeb Nutritionist Pooja Makhija Shares Quick Egg Moussaka Recipe