ചോറും കറികളുമൊക്കെ ഉണ്ടാക്കാനുള്ള സമയമില്ലെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കോളിഫ്ളവർ റൈസ് പരീക്ഷിക്കാവുന്നതാണ്. കോളിഫ്ളവർ തന്നെയാണ് ഇതിൽ അരിക്ക് പകരം ഉപയോ​ഗിക്കുന്നത്.

ചേരുവകൾ

  • കോളിഫ്ളവർ-1
  • വെണ്ണ- 3 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി- 1 അല്ലി
  • ജീരകം- അര ടീസ്പൂൺ
  • മല്ലി- അര ടീസ്പൂൺ
  • ​ഗരംമസാല- അര ടീസ്പൂൺ
  • മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
  • ഇഞ്ചി- 1 ഇഞ്ച്
  • ചുവന്ന മുളക്- 1
  • ഉപ്പ്- ആവശ്യത്തിന്
  • കുരുമുളകുപൊടി- കാൽ ടീസ്പൂൺ
  • നാരങ്ങ-1
  • മല്ലിയില- കാൽ കപ്പ്

തയ്യാറാക്കുന്ന വിധം

കോളിഫ്ളവർ‌ കഷ്ണങ്ങളായി എടുത്ത് ഒരു ബ്ലെൻ‍ഡറിലിട്ട് അടിക്കുക. അരിയുടെ പരുവത്തിൽ ആക്കിയതിനുശേഷം ഒരു പാത്രത്തിൽ വെണ്ണ ചൂടാക്കുക. ഇതിലേക്ക് വെളുത്തുള്ളിയും മുളകും ഇഞ്ചിയും ചേർത്ത് വഴറ്റുക. ശേഷം ജീരകവും മല്ലിപ്പൊടിയും ​ഗരംമസാലയും മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് ഇളക്കുക. ഇതിലേക്ക് കോളിഫ്ളവർ ചേർത്ത് പത്തുമിനിറ്റോളം ഇളക്കി വേവിക്കുക. ഇനി നാരങ്ങാനീരൊഴിച്ച് മല്ലിയില കൊണ്ടലങ്കരിച്ച് വിളമ്പാം.