ണിന് ഇന്ന് ഉരുളക്കിഴങ്ങ് കൊണ്ടുണ്ടാക്കാവുന്ന ഒരു നോര്‍ത്ത് ഇന്ത്യന്‍ എളുപ്പക്കറി ആയാലോ, ആലൂ സുക്ക. ചോറിന്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാവുന്ന കിടിലന്‍ വിഭവമാണിത്. 

ചേരുവകള്‍ 
3 ഉരുളക്കിഴങ്ങ് (വലുത്) 
2 പച്ചമുളക് 
6 ചുവന്ന മുളക് 
1 കഷണം ഇഞ്ചി 
4 ടീസ്പൂണ്‍ എണ്ണ 
2 തണ്ട് കറിവേപ്പില 
4 വെളുത്തുള്ളി അല്ലി 
അര ടീസ്പൂണ്‍ കടുക് 
അര ടീസ്പൂണ്‍ മുളകുപൊടി 
അര കപ്പ് തേങ്ങ (ചിരകിയത്) 
ആവശ്യത്തിന് ഉപ്പ്

തയ്യാറാക്കുന്ന വിധം 
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വലുതായി നീളത്തില്‍ മുറിച്ചെടുക്കുക. ഒരു പാത്രത്തില്‍ വളരെ കുറച്ചു വെള്ളമെടുത്ത് കിഴങ്ങ് പകുതി വേവില്‍ വേവിച്ചെടുക്കുക. തേങ്ങ, ചുവന്നമുളക്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വെള്ളം ചേര്‍ക്കാതെ തരിതരിയായി അരച്ചെടുക്കുക. 

പാനില്‍ എണ്ണ ചൂടാവുമ്പോള്‍ കടുക് പൊട്ടിച്ച് കറിവേപ്പില ഇട്ട ശേഷം അരച്ച തേങ്ങാ കൂട്ട് ചേര്‍ക്കുക. നാലുമിനിറ്റ് ചെറുചൂടില്‍ നന്നായി ഇളക്കുക. ശേഷം ഉരുളക്കിഴങ്ങ്, ഉപ്പ്, മുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി അടച്ചു വെച്ച് ചെറുതീയില്‍ 10 മിനുട്ട് ആവിയില്‍ വേവിക്കുക. ശേഷം ഇളക്കി വാങ്ങാം. രുചികരമായി ആലൂസുക്ക റെഡി.