എല്ലാവർക്കും ഇഷ്ടമുള്ള, വളരെ പോഷക സമൃദ്ധമായ ഒരു മത്സ്യമാണ് മത്തി. ഇന്ന് ഊണിനൊപ്പം രുചികരമായ മത്തിപീര തയ്യാറാക്കിയാലോ

ചേരുവകൾ

  1. മത്തി- 500 ഗ്രാം
  2. മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
  3. ഉപ്പ്- ആവശ്യത്തിന്
  4. വെളിച്ചെണ്ണ- ഒരു ടീസ്പൂൺ
  5. ചുവന്നുള്ളി- 100 ഗ്രാം
  6. പച്ചമുളക്- 20 ഗ്രാം
  7. കറിവേപ്പില- ആവശ്യത്തിന്
  8. തേങ്ങ- ഒന്ന്

തയ്യാറാക്കുന്ന വിധം

മത്തി വൃത്തിയാക്കി വയ്ക്കുക. ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം മത്തി അതിൽ ഇടുക. മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് മത്തി വേവിക്കാം. ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില, തേങ്ങ എന്നിവ മിക്സിയിലിട്ട് ചതച്ചെടുക്കുക. വേവിച്ച മത്തിയിലേക്ക് ഈ ചേരുവ ചേര്‍ത്ത ഇളക്കാം. പച്ചമണം മാറിയാൽ തീ കെടുത്താം. ഒരുപാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിൽ കറിവേപ്പിലയിട്ട് വാട്ടിയ ശേഷം പീരയുടെ മുകളിൽ ഒഴിക്കാം.

കൂടുതൽ പാചകക്കുറിപ്പുകളറിയാൻ ഗൃഹലക്ഷ്മി വാങ്ങാം.

Content Highlights: Mathipeera naadanrecipe for lunch