ചേനയും ഉണക്ക അയലയും ചേര്‍ന്ന മീന്‍ കറി കഴിച്ചിട്ടുണ്ടോ, ആദിവാസി വിഭവമായ ഈ വ്യത്യസ്ത രുചി പരീക്ഷിക്കാം

  1. ചേന- ഒന്ന് (കഷണങ്ങളാക്കി അരിഞ്ഞത്)
  2. ഉണക്ക അയല- മൂന്നോ നാലോ എണ്ണം (ചുട്ട് വൃത്തിയാക്കിയത്)
  3. മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
  4. ഉണ്ടമല്ലി- ഒരു പിടി (വറുത്ത് പൊടിച്ചത്)
  5. ഉണക്കകാന്താരി- എരിവിന് ആവശ്യത്തിന് (ചതച്ചത്)
  6. ഉപ്പ്- ആവശ്യത്തിന്
  7. വെളുത്തുള്ളി- രണ്ടോ മൂന്നോ അല്ലി ചതച്ചത്
  8. ചെറിയ ഉള്ളി- ഒരു പിടി (ചതച്ചത്)

തയ്യാറാക്കുന്ന വിധം

കഷണങ്ങളായി അരിഞ്ഞ ചേന ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. വെന്ത ചേനയിലേക്ക് ഉപ്പ്, മഞ്ഞള്‍പ്പൊടി, വറുത്തുപൊടിച്ച മല്ലി, കാന്താരി, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക. തിളയ്ക്കുമ്പോള്‍ വൃത്തിയാക്കി ചുട്ട് വച്ചിരുന്ന ഉണക്ക അയല ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. ചൂടോടെ കഴിക്കാം.

Content Highlights: yam with dry fish curry tribal food recipes