ലോക്ഡൗണ്‍ കാലത്ത് പലരും പാചക പരീക്ഷണങ്ങളിലാണ്. എങ്കില്‍ ഇന്ന് ഊണ് അല്‍പം രാജകീയമാക്കിയാലോ.

ചേരുവകള്‍

  1. മുള്ളില്ലാത്ത മീന്‍ കഷണങ്ങള്‍- 200ഗ്രാം
  2. ഉപ്പ്- 2 ഗ്രാം
  3. വൈറ്റ് പെപ്പര്‍- 2 ഗ്രാം
  4. തൈം- 2 ഗ്രാം
  5. ഒലിവ് ഓയില്‍- 25 മില്ലി
  6. ബട്ടര്‍- 20ഗ്രാം
  7. റെഡ് വൈന്‍ സോസ്- 30 മില്ലി
  8. പച്ചക്കറി (തക്കാളി, ബീന്‍സ്, ഇഷ്ടമുള്ളവ) വഴറ്റിയത്- 20 ഗ്രാം
  9. റെഡ് വൈന്‍സോസ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മീന്‍കഷണങ്ങളില്‍ ഒലിവ് ഓയിലും പെപ്പറും ഉപ്പും തേച്ചു പിടിപ്പിക്കുക. ഇത് പാനില്‍ വച്ച് പൊള്ളിക്കണം. ഇതിലേക്ക് ബട്ടറും തൈമും ചേര്‍ത്ത് പാകം ചെയ്യണം. ഉരുളക്കിഴങ്ങ് ഉടച്ചതും റെഡ് വൈന്‍സോസും ഇതിനൊപ്പം ചേര്‍ക്കാം. ഇനി വഴറ്റിയ പച്ചക്കറികള്‍ കൂടി ചേര്‍ത്ത് ഗാര്‍ണിഷ് ചെയ്‌തോളൂ.

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: verity fish dishes