കേരളീയ വിഭവങ്ങളില്‍ പേരുകേട്ടതാണ് കിച്ചടി. പൈനാപ്പിള്‍ കിച്ചടി, പപ്പായ കിച്ചടി നിരവധി തരത്തില്‍ ഈ വിഭവം തയ്യാറാക്കാം. ശകലം പുളിയുള്ള തൈര് അരപ്പില്‍ ചേര്‍ന്നും വറുത്ത വെണ്ടയ്ക്കയുടെ മണവും കൂടെയാകുമ്പോ ഊണ് കേമമായി .വെണ്ടയ്ക്ക കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കിച്ചടി പരിചയപ്പെടാം

ചേരുവകള്‍

  1. വെണ്ടയ്ക്ക       6 എണ്ണം
  2. തേങ്ങ           അര കപ്പ്
  3. പച്ചമുളക്       5 എണ്ണം
  4. കടുക്            1 ടീസ്പൂണ്‍ 
  5. തൈര്          ആവശ്യത്തിന്
  6. കടുക് ,കറിവേപ്പില, വറ്റല്‍മുളക്, വെളിച്ചെണ്ണ - താളിക്കാന്‍ ആവശ്യമായവ

തയ്യാറാക്കുന്ന വിധം

വെണ്ടയ്ക്ക നേര്‍ത്തരിഞ്ഞു ഉപ്പ് പുരട്ടി വെയ്ക്കുക.തേങ്ങ പച്ചമുളക് അല്പം വെള്ളം ചേര്‍ത്ത് നന്നായി അരയ്ക്കുക. അവസാനം കടുക് ചേര്‍ത്ത് ഏതാനും സെക്കന്റുകള്‍ മാത്രം അരയ്ക്കുക.ശേഷം ഈ അരപ്പ് ശകലം മാത്രം ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കി വെള്ളം വറ്റിച്ചെടുക്കുക. അടുപ്പില്‍ നിന്നും മാറ്റി നന്നായി ഉടച്ച തൈര് ചേര്‍ത്തിളക്കുക. വെണ്ടയ്ക്ക ചൂടായ എണ്ണയില്‍  ഫ്രൈ ചെയ്ത് വറുത്ത് കോരുക. അധികം മൂത്ത് കരിഞ്ഞു പോവരുത്
വറുത്ത വെണ്ടയ്ക്ക കിച്ചടിയില്‍ ചേര്‍ത്ത്, കടുകും കറിവേപ്പിലയും മുളകും താളിച്ചു ചേര്‍ക്കുക.

Content Highlights: Vendayka kichadi recipe