ഭാരം കുറയ്ക്കാന്‍ ഡയറ്റിലാണോ, എങ്കില്‍ ഭക്ഷണം കഴിച്ച് വണ്ണം കുറച്ചാലോ, വയറുനിറയെ കുടിക്കാന്‍ പറ്റുന്ന പോഷകങ്ങളേറെയടങ്ങിയ പച്ചക്കറി സൂപ്പ് തയ്യാറാക്കാം

ചേരുവകള്‍

 1. പച്ച ഗ്രീന്‍പീസ്- കാല്‍ കപ്പ്
 2. കാപ്‌സിക്കം- അര കഷണം
 3. കാരറ്റ്- ഒന്ന്
 4. ബ്രൊക്കോളി- അരകപ്പ്
 5. ചുവന്നചീര- അരകപ്പ്
 6. സവാള- ഒന്ന്
 7. പച്ചമുളക്- രണ്ട്
 8. മല്ലിയില- ഒരു തണ്ട്
 9. പരിപ്പ് വേവിച്ചുടച്ചത്- ഒരു ടീസ്പൂണ്‍
 10. വെളിച്ചെണ്ണ- ഒരു ടീസ്പൂണ്‍
 11. ഉപ്പ്- പാകത്തിന്
 12. മഞ്ഞള്‍പൊടി- ഒരു നുള്ള്
 13. കുരുമുളക്‌പൊടി- ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ഗ്രീന്‍പീസ്, കാപ്‌സിക്കം, കാരറ്റ്, ബ്രൊക്കോളി, ചീര എന്നിവ വേവിച്ച് വെള്ളം ഊറ്റി വയ്ക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള അരിഞ്ഞതും പച്ചമുളകും ഇട്ട് പാകത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക. മഞ്ഞള്‍ പൊടിയും വേവിച്ച പച്ചക്കറികളും ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക. ഇനി പച്ചക്കറികള്‍ വേവിച്ച വെള്ളം ഇതിലേക്ക് ചേര്‍ക്കാം. തിളച്ചു വരുമ്പോള്‍ പരിപ്പ് വേവിച്ചുടച്ചത് ചേര്‍ക്കുക. നന്നായി തിളച്ചാല്‍ കുരുമുളകുപൊടിയും അരിഞ്ഞുവച്ച മല്ലിയിലയും വിതറി ചൂടോടെ കുടിക്കാം.  

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: vegetable soup for weight loss easy recipe