ച്ചയൂണിന് കറികൾ തികയ്ക്കാൻ പാടുപെടുന്നവരുണ്ട്. അതില്ലാതിരിക്കാൻ ഉച്ചയ്ക്ക് ഊണിന് പകരം എളുപ്പത്തിലൊരു വെജിറ്റബിൾ പുലാവ് ഉണ്ടാക്കിയാലോ? 

ചേരുവകൾ

1. ബിരിയാണി അരി - രണ്ട് കപ്പ്
2. ഗ്രീന്‍പീസ് - രണ്ട് ടേബിള്‍ സ്​പൂണ്‍
3. ബീന്‍സ് - മൂന്ന് എണ്ണം
4. കാരറ്റ്, തക്കാളി, ഉരുളക്കിഴങ്ങ്, സവാള - ഓരോന്നു വീതം
5. കുരുമുളക് - 10 എണ്ണം
6. കറുവപ്പട്ട - ഒരു കഷണം
7. ഏലയ്ക്ക, ഗ്രാമ്പു - നാല് എണ്ണം വീതം
8. നെയ്യ് - നാല് ടീസ്​പൂണ്‍
9. മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
10. ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് സവാള മൂപ്പിച്ച് 5 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ഇട്ട് വഴറ്റി പച്ചക്കറികള്‍ അരിഞ്ഞതും ഗ്രീന്‍പീസും മഞ്ഞള്‍പ്പൊടിയും ഇട്ട് വഴറ്റുക. ഇതില്‍ 4 കപ്പ് വെള്ളമൊഴിച്ച് തിളയ്ക്കുമ്പോള്‍ അരി കഴുകി വെള്ളമില്ലാതെ വാരിയിടുക. പാകത്തിന് ഉപ്പും ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക. ചെറുചൂടോടെ ഉപയോഗിക്കാം.

Content Highlights: vegetable pulao recipe