വീട്ടില്‍ തന്നെയുള്ള പച്ചക്കറികള്‍ കൊണ്ട് ഊണിന് കറിളൊരുക്കിയാലോ, ഇന്ന് വാഴപ്പിണ്ടി കൊണ്ടുള്ള പച്ചടി തയ്യാറാക്കാം
ചേരുവകള്‍
- വാഴപ്പിണ്ടി ചെറുതായി അരിഞ്ഞത്- അര കപ്പ്
- തൈര് - 250 മില്ലി
- ജീരകം-കാല്‍ ടീസ്പൂണ്‍
- ചെറിയ ഉള്ളി -മൂന്ന്
- തേങ്ങ - ഒരു കപ്പ്
- പച്ചമുളക് - ഒന്ന്
- ഇഞ്ചി - കാല്‍ ടീസ്പൂണ്‍
- വെളിച്ചെണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍
- കടുക്- ഒരു ടീസ്പൂണ്‍
- വറ്റല്‍മുളക്- രണ്ടെണ്ണം
- കറിവേപ്പില -ആവശ്യത്തിന്
- ഉപ്പും വെള്ളവും- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു മണ്‍ചട്ടിയില്‍ ചെറുതായി അരിഞ്ഞ വാഴപ്പിണ്ടി, പച്ചമുളകും, ഇഞ്ചിയും, കറിവേപ്പിലയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. മിക്‌സിയില്‍ തേങ്ങയും ജീരകവും, ഉള്ളിയും നന്നായി അരച്ചെടുക്കുക. തേങ്ങ അരച്ചതിലേക്ക് തൈര് ചേര്‍ത്ത് ഇളക്കിയ ശേഷം വേവിച്ചു വച്ചിരിക്കുന്ന വാഴപ്പിണ്ടിയിലേക്ക് ഈ കൂട്ട് ചേര്‍ക്കാം. ഇനി ചെറുതീയില്‍ വാഴപ്പിണ്ടി പച്ചടി ചൂടാക്കാം.തിളവരുന്നതിന് മുമ്പേ തീ കെടുത്താം.ശേഷം ഒരു ചീനച്ചട്ടി ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് കടുക്, ചെറിയ ഉള്ളി വട്ടത്തില്‍ അരിഞ്ഞത് വറ്റല്‍മുളക് കറിവേപ്പില എന്നിവയിട്ട് വഴറ്റി പച്ചടിയുടെ മുകളില്‍ ഒഴിക്കാം.
വായനക്കാർക്കും റെസിപ്പി പങ്കുവെക്കാം
Content Highlights: Vazhappindi pachadi Kerala nadan recipe for lunch