ളരെയധികം പോഷകഗുണമുള്ള ഭക്ഷണമാണ് വാഴക്കൂമ്പ് കൊണ്ടുള്ള വിഭവങ്ങള്‍. ഇന്ന് ഊണിനൊപ്പം വാഴക്കൂമ്പ് കൊണ്ടുള്ള തോരന്‍ വയ്ക്കാം

ചേരുവകള്‍

  1. വാഴക്കൂമ്പ്-1
  2. സവാള-2
  3. മുളക്‌പൊടി -1 ടേബിള്‍സ്പൂണ്‍
  4. മല്ലിപൊടി-2 ടേബിള്‍സ്പൂണ്‍
  5. മഞ്ഞള്‍പൊടി-1/4 സ്പൂണ്‍
  6. ഗരംമസാല-1/2 സ്പൂണ്‍
  7. കുരുമുളക്-1/2 സ്പൂണ്‍
  8. ചെറിയ ഉള്ളി-15 എണ്ണം 
  9. ഉപ്പ്-ആവശ്യത്തിന്
  10. തേങ്ങചെറുതായിനുറുക്കിയത്- അല്‍പം

 തയ്യാറാക്കുന്ന വിധം 

വാഴക്കൂമ്പും സവാളയും ചെറുതായി അരിഞ്ഞ് എടുക്കുക. ഒരു പാനില്‍ കടുകുപൊട്ടിച്ച ശേഷം അതില്‍ വാഴക്കൂമ്പും സവാളയും വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍, കുരുമുളകുപൊടി, ഗരംമസാല, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് കുറച്ചു നേരം കൂടി വഴറ്റുക. ചെറിയ ഉള്ളി നന്നായി അരച്ചതും തേങ്ങയും ചേര്‍ത്ത് ഇളക്കി മുകളില്‍ കുറച്ച് എണ്ണ ഒഴിച്ച് അടച്ചുവച്ച് ചെറുതീയില്‍ വേവിക്കുക. 

കേരള സര്‍ക്കാരിന്റെ വനിത ശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ റെസിപ്പികള്‍.

Content Highlights: Vazhakumb Thoran, Kerala nadan recipes