ഉപ്പുമാങ്ങയും ചമ്മന്തിയുമെല്ലാം പഴയകാല ഓര്‍മകളാണ്. ഉപ്പ് മാങ്ങ ചേര്‍ത്ത് തയ്യാറാക്കാവുന്ന ചമ്മന്തി പരിചയപ്പെടാം. ചോറിനൊപ്പം നല്ലൊരു കോമ്പിനേഷനാണ് ഈ ചമ്മന്തി

 1. ഉപ്പുമാങ്ങ - 5 എണ്ണം
 2. തക്കാളി - 1 എണ്ണം
 3. ഉള്ളി - ഇടത്തരം വലിപ്പമുള്ള 8 എണ്ണം
 4. കറിവേപ്പില - 1 തണ്ട്
 5. വറ്റല്‍ മുളക് - 5 എണ്ണം
 6. മുളക് പൊടി-  എരിവ് അനുസരിച്ച് പാകത്തിന് ഇട്ട് കൊടുക്കാം
 7. മഞ്ഞള്‍ പൊടി - അര ടിസ്പൂണ്‍
 8. മല്ലിയില്ല- ആവശ്യത്തിന്
 9. കടുക് - ആവശ്യത്തിന്
 10. ഉപ്പ് - ആവശ്യത്തിന്
 11. വെളിച്ചെണ്ണ ആവശ്യത്തിന്

ഒരു പാനില്‍ എണ്ണ ചൂടാകി വറ്റല്‍ മുളക് ഒന്ന് വാട്ടിയെടുക്കാം. ശേഷം മാറ്റി വെയ്ക്കുക. പാനില്‍ ബാക്കിയുള്ള എണ്ണയില്‍ കടുക് പൊട്ടിച്ച് ഉള്ളി വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ക്കാം നന്നായി വഴറ്റിയ ശേഷം കറിവേപ്പില മുളക് പൊടി, ഉപ്പ്, മഞ്ഞള്‍ പൊടി,മല്ലിയില എന്നിവ ചേര്‍ക്കാം. ശേഷം ഉപ്പ്മാങ്ങ ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കിയ ശേഷം ഗ്യാസ് ഓഫാക്കാം. ചൂടാറിയ ശേഷം ഇവ മിക്‌സിയില്‍ അടിച്ചെടുക്കാം. ആദ്യം വറ്റല്‍ മുളക് അടിച്ച ശേഷം ബാക്കി കൂട്ട് അടിച്ചെടുത്താല്‍ മതി. ആവശ്യത്തിന്  വെള്ളവും ചേര്‍ക്കാം

Content Highlights: uppumanga chammanthi recipe