നല്ലൊരു സദ്യ കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെയുണ്ടാവില്ല. സാമ്പാര്‍, അവിയല്‍, ഓലന്‍ എന്നീ വിഭവങ്ങള്‍ക്കൊപ്പം ഉള്ളി കറി കൂടി തയ്യാറാക്കിയാലോ

ചേരുവകള്‍

 1. ഉള്ളി: 20 എണ്ണം
 2. ഇഞ്ചി: ഒരു ചെറിയ കഷണം
 3. പച്ചമുളക്: 2
 4. കറിവേപ്പില
 5. പുളി: ഒരു നെല്ലിക്ക വലുപ്പം
 6. മുളകുപൊടി: 1.5 ടീസ്പൂണ്‍
 7. മല്ലിപൊടി: 1 ടീസ്പൂണ്‍
 8. മഞ്ഞള്‍പ്പൊടി: 1/2 ടീസ്പൂണ്‍ ഉപ്പ്
 9. പഞ്ചസാര അല്ലെങ്കില്‍ ശര്‍ക്കര: 1/2 ടീസ്പൂണ്‍
 10. വെളിച്ചെണ്ണ -4 ടേബിള്‍ സ്പൂണ്‍
 11. വെള്ളം: 2 കപ്പ്

തയ്യാറാക്കുന്ന വിധം
ആദ്യം പുളി കുറച്ച് മിനിറ്റ് ചൂടുവെള്ളത്തില്‍ കുതര്‍ത്തിവയ്ക്കുക, നന്നായി പിഴിഞ്ഞ് അരിച്ചെടിത്ത് മാറ്റി വയ്ക്കുക.
ഒരു പാന്‍ ചൂടാക്കി 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇപ്പോള്‍ അരിഞ്ഞ ഉള്ളി ചേര്‍ത്ത് സ്വര്‍ണ്ണനിറമാകുന്നതുവരെ വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.
മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക പുളി പിഴിഞ്ഞത് ചേര്‍ത്ത് തിളപ്പിക്കാന്‍ അനുവദിക്കുക ..
നന്നായി വറ്റുന്നത് വരെ തിളപ്പിക്കുക.  1/2 ടീസ്പൂണ്‍ പഞ്ചസാര or ഒരു ചെറിയ കഷണം ശര്‍ക്കര ചേര്‍ക്കുക.
ഇനി പാനില്‍ 2 ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് ഇടുക. ഇത പൊട്ടിയതിന് ശേഷം ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കി കറിയില്‍ ചേര്‍ക്കുക നന്നായി മിക്‌സ് ചെയ്യുക.
രുചിയൂറും ഉള്ളി കറി തയ്യാറാണ്.

Content Highlights: Ullicurry recipe