സാമ്പാര്‍ ഇല്ലാതെ മലയാളിക്ക് ഊണ് ഉണ്ടാവില്ല. എങ്കില്‍ ട്രൈബല്‍ രുചിയിലായാലോ ഇത്തവണത്തെ ഓണസദ്യക്കുള്ള സാമ്പാര്‍

ചേരുവകള്‍

 1. വെളുത്തുള്ളി- അഞ്ചോ ആറോ എണ്ണം (ചതച്ചത്)
 2. ഉപ്പ്- പാകത്തിന്
 3. ജീരകം- അരസ്പൂണ്‍, വറുത്ത് അരച്ചത്
 4. പച്ചമഞ്ഞള്‍- കുറച്ച് അരച്ചെടുത്തത്
 5. ഉണക്കമുളക്- വറുത്ത് അരച്ച് എടുത്തത്, പാകത്തിന്
 6. മല്ലി- വറുത്ത് അരച്ച് എടുത്തത്, പാകത്തിന്
 7. ചേന- ചെറുത് ഒന്ന്
 8. മത്തന്‍- ഒന്നിന്റെ പകുതി
 9. പരിപ്പ്- ആവശ്യത്തിന്
 10. കുമ്പളം- പകുതി
 11. കാട്ടുതക്കാളി- മൂന്നോ നാലോ
 12. പച്ച നേന്ത്രക്കായ- നാല്

തയ്യാറാക്കുന്ന വിധം

പരിപ്പ്, മുറിച്ചു വച്ച് ചേന, കുമ്പളം, പച്ച നേന്ത്രക്കായ, എന്നിവ ഒരു പാത്രത്തില്‍ വേവിക്കുക. ഇവ വെന്തുവരുമ്പോള്‍ മത്തന്‍, കാട്ടു തക്കാളി എന്നിവ കൂടി ഇട്ട് വേവിക്കുക. നന്നായി വെന്തുകഴിഞ്ഞാല്‍ ചതച്ച വെളുത്തുള്ളി, പച്ചമഞ്ഞള്‍, ഉണക്കുമുളക്, മല്ലി, ജീരകം എന്നിവ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ചേരുവകളെല്ലാം കഷണങ്ങളില്‍ പിടിക്കുന്നതുവരെ തിളപ്പിക്കുക. കാട്ടുനായ്ക്കരുടെ സ്‌പെഷ്യല്‍ സാമ്പാര്‍ കറി റെഡി. 

Content Highlights: Tribal Food Recipe special sambar for Onam