ആരോഗ്യകരവും എന്നാല്‍ മിതവുമായ ഒരു ലഞ്ച് കഴിക്കാന്‍ തോന്നുന്നുണ്ടോ, എങ്കില്‍ വേഗത്തില്‍ തയ്യാറാക്കാവുന്ന ഈ ടൊമാറ്റോ സൂപ്പ് പരീക്ഷിച്ചോളൂ
ചേരുവകള്‍
- തക്കാളി- ഏഴ്
- പച്ചമുളക്, അരിഞ്ഞത്- ഒന്ന്
- നെയ്യ്- ഒരു ടേബിള്‍ സ്പൂണ്‍
- പൊടി പഞ്ചസാര- അര ടീസ്പൂണ്‍
- ജീരകം- ഒരു ടീസ്പൂണ്‍
- ബ്ലാക്ക് സാള്‍ട്ട്- കാല്‍ ടീസ്പൂണ്‍
- കുരുമുളക്- അര ടീസ്പൂണ്‍
- കായം- ഒരു നുള്ള്
- ഇഞ്ചി- അര ടീസ്പൂണ്‍
- വെളുത്തുള്ളി- മൂന്ന് അല്ലി
- ഉപ്പ്- പാകത്തിന്
- മല്ലിയില- ഒരു പിടി
തയ്യാറാക്കുന്ന വിധം
കഷണങ്ങളാക്കിയ തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ഒരു പാനില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ ജീരകം, കായം എന്നിവ ചേര്‍ക്കുക. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന പേസ്റ്റ് ഇതിലേക്ക് ചേര്‍ക്കുക. ചെറുതായി കുറുകുമ്പോള്‍ ബ്ലാക്ക് സാള്‍ട്ടും കുരുമുളകും ചേര്‍ക്കാം. ഇനി പൊടി പഞ്ചസാരയും പാകത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക. നന്നായി തിളച്ചാല്‍ മല്ലിയില വിതറി ചെറു ചൂടോടെ കഴിക്കാം.
Content Highlights: tomato soup Simple recipe