ഒരോ നാടിനും ഒരോ തരത്തിലുള്ള രൂചികൂട്ടുകളാണ്. തൃശ്ശൂര്‍ സ്റ്റൈലില്‍ മീന്‍കറി വെയ്ക്കുന്നത് എങ്ങനെയെന്ന് നോക്കാം. തേങ്ങപാല്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ മീന്‍കറിക്ക് ആരാധകര്‍ ഏറെയാണ്

ചേരുവകള്‍

  1. അയല: 1/2 കിലോ
  2. തേങ്ങ: ഒരുമുറി ചിരകിയത്
  3. ചുവന്ന മുളകുപൊടി: 2.5 ടേബിള്‍സ്പൂണ്‍
  4. മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍
  5. ഉപ്പ് - ആവശ്യത്തിന്
  6. കറിവേപ്പില - 1 തണ്ട്
  7. ഇഞ്ചി: ഒരു ചെറിയ കഷണം
  8. ഉള്ളി: 4-5 എണ്ണം
  9. പച്ചമുളക്: 4-5 എണ്ണം
  10. കുടംപുളി : 2-3 കഷണങ്ങള്‍

തയ്യാറാക്കുന്ന വിധം

ആദ്യം മുളകുപൊടിയും മഞ്ഞളും വെള്ളവും തേങ്ങയിലേക്ക് ചേര്‍ത്ത്  അരച്ച്   തേങ്ങാപ്പാല്‍ വേര്‍തിരിച്ചെടുക്കുക ഒരു ചട്ടിയില്‍ അരപ്പ് ചതച്ച ഇഞ്ചി,ഉള്ളി, കറിവേപ്പില പച്ചമുളക്, കുടംപുളി ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് 10 മിനിറ്റ് തിളപ്പിക്കുക.മത്സ്യകഷ്ണങ്ങള്‍ ചേര്‍ത്ത് എണ്ണ തെളിയും വരെ കറി വറ്റിച്ചെടുക്കുക ... ഇടത്തരം മുതല്‍ കുറഞ്ഞ തീയില്‍ .ഒരു പാന്‍ ചൂടാക്കി ഇതിലേക്ക് 3 ടീസ്പൂണ്‍  വെളിച്ചെണ്ണ ചേര്‍ത്ത് അരിഞ്ഞ ഉള്ളിയും കറിവേപ്പിലയും ചേര്‍ത്ത് 1/4 ടീസ്പൂണ്‍ മുളകുപൊടി ചേര്‍ത്ത് വഴറ്റുക. ഇത് കറിയില്‍ ചേര്‍ത്ത് ഉടന്‍ തന്നെ മൂടി വെക്കുക.

 Contet Highlights: Thrissur style fish curry