കൂര്‍ക്കേം ബീഫും, തൃശ്ശൂരുകാരുടെ സ്വന്തം വിഭവം. ഉച്ചയൂണിനൊപ്പം വ്യത്യസ്തമായ ഈ രുചി പരീക്ഷിച്ചാലോ

കൂര്‍ക്കേം ബീഫും തയ്യാറാക്കുന്ന വിധം

ഒരു കിലോ ബീഫ് കഴുകി ഉപ്പ്, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് വേവിച്ച് മാറ്റി വയ്ക്കുക. ഒരു ചട്ടി അടുപ്പത്ത് വച്ച് അതില്‍ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ചതച്ച് ചേര്‍ക്കുക. നന്നായി വഴറ്റി അല്‍പം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. ഈ മസാലയിലേക്ക് വൃത്തിയാക്കി വച്ച അരക്കിലോ കൂര്‍ക്കയും ചേര്‍ക്കണം. പാകത്തിന് ഉപ്പ് ചേര്‍ത്ത് കൂര്‍ക്ക വേവുന്നതുവരെ വയ്ക്കണം.

ഇനി ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേര്‍ക്കണം. കൂര്‍ക്കയും ബീഫും നന്നായി മിക്‌സാകുവരെ വീണ്ടും വേവിക്കാം. ഇനി ഇതിലേക്ക് പാകത്തിന് കുരുമുളകുപൊടിയും ഗരംമസാലയും കറിവേപ്പിലയും ചേര്‍ക്കുക. പച്ചമണം മാറിയാല്‍ അടുപ്പില്‍ നിന്നിറക്കി മുകളില്‍ അല്‍പം പച്ചവെളിച്ചെണ്ണയൊഴിച്ച് വിളമ്പാം.

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Thrissur special Koorka Beef Ularthiyathu Recipe