ചേരുവകള്‍
- തൊണ്ടന് മുളക് 10-12 എണ്ണം വരെ
- വാളന്‍ പുളി അല്പം വെള്ളത്തില്‍ കുഴച്ചത് - ഒരു ചെറിയ നെല്ലിക്ക വലുപ്പത്തില്‍
- കായപ്പൊടി 1/2 ടീസ്പൂണ്‍
- മുളകുപൊടി 1 ടീസ്പൂണ്‍ ( ആവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കുക)
- കടുക് - വെളിച്ചെണ്ണ താളിക്കാന്‍
- ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
- മുളക് പകുതിക്കു നെടുകെ കീറുക... പൂര്‍ണമായും മുറിക്കേണ്ടതില്ല...(വിത്ത് കളയേണ്ടതില്ല)
- ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് താളിക്കുക
- ഇതിലേക്ക് മുളക് ചേര്‍ത്ത് നന്നായി വഴറ്റുക..
- ഇനി കായപ്പൊടിയും ഉപ്പും കൂടെ ചേര്‍ത്ത് ഏതാനും സെക്കന്‍ഡുകള്‍ കൂടെ വറുത്തതിന് ശേഷം പുളി വെള്ളം ഒഴിക്കാം
- ഇനി അടച്ചു വെച്ച് മുളക് മൃദുവായി ചാറൊക്കെ പുരണ്ടു വരുന്ന വരെ പാകം ചെയ്യുക. ഈ സ്റ്റേജില്‍ എരിവ് നോക്കുക കുറവാണെന്നു തോന്നുകയാണെങ്കില്‍ മാത്രം മുളകുപൊടി ചേര്‍ക്കുക.
ശ്രദ്ധിക്കുക
- ചോറിനും കഞ്ഞിക്കും എന്തിന് ചപ്പാത്തിക്ക് പോലും തൊണ്ടന് മുളക് പുളിയിട്ടത് ഉപയോഗിക്കാം.
- തൊണ്ടന് മുളക് കിട്ടാത്തവര്‍ക്ക് സാദാ ബജ്ജിമുളകും കൊണ്ടുണ്ടാക്കാം
Content Highlights: thondan mulag puliyittath recipe