വൈകുന്നേരത്തെ ചായക്കൊപ്പം വ്യത്യസ്തമായൊരു രുചിയായാലോ, തക്കാളി അവല്‍ പരീക്ഷിക്കാം

ചേരുവകള്‍

 1. അവല്‍- ഒരു കപ്പ്
 2. വെളിച്ചെണ്ണ- ആവശ്യത്തിന്
 3. കടുക്- അല്‍പം
 4. ഉഴുന്നു പരിപ്പ്- ഒരു ടീസ്പൂണ്‍
 5. ചനക്കടല- ഒരു ടീസ്പൂണ്‍
 6. സവാള- ഒന്ന്
 7. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
 8. പച്ചമുളക്- രണ്ട്
 9. തക്കാളി- രണ്ട്
 10. മഞ്ഞള്‍പ്പൊടി- അല്‍പം
 11. മുളകുപൊടി- ഒരു ടീസ്പൂണ്‍
 12. ഉപ്പ്- ആവശ്യത്തിന്
 13. ഗരംമസാലപ്പൊടി- അര ടീസ്പൂണ്‍
 14. മല്ലിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അവല്‍ നന്നായി കഴുകി പത്ത് മിനിറ്റ് വെള്ളം വാര്‍ന്നുപോകാനായി മാറ്റി വയ്ക്കുക. ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോല്‍ കടുക് ഇടുക. കടുക് പൊട്ടിയാല്‍ അതിലേക്ക് ഉഴുന്നു പരിപ്പ്, ചനക്കടല എന്നിവ ഇട്ട് നന്നായി വറുക്കുക. ഇതിലേക്ക് നേര്‍മയായി അരിഞ്ഞ സവാള ചര്‍ത്ത് വഴറ്റുക. ശേഷം ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരിഞ്ഞത്, തക്കാളി നുറുക്കിയത്, ഉപ്പ്, മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. തക്കാളി നന്നായി ഉടഞ്ഞാല്‍ അതിലേക്ക് അവല്‍ ചേര്‍ത്തിളക്കുക. ഇനി അടച്ച് വച്ച് വേവിക്കാം. തീയണച്ച് മല്ലിയില തൂവി അലങ്കരിക്കാം. ചൂടോടെ കഴിക്കാം.  

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Thakkali Aval  quick and easy snacks