ണിനൊപ്പം രുചിയോടെ കഴിക്കാന്‍ പച്ചക്കറികള്‍ ചേര്‍ത്ത തായ് വെജ് ഗ്രീന്‍ കറി പരീക്ഷിക്കാം

ചേരുവകള്‍

  1. ഗ്രീന്‍ കറി പേസ്റ്റ്- 90 ഗ്രാം
  2. എണ്ണ- ആവശ്യത്തിന്
  3. ചീസ്- 32 ഗ്രാം
  4. പനീര്‍- 64 ഗ്രാം
  5. കാപ്‌സിക്കം- 64 ഗ്രാം
  6. ബേബികോണ്‍- 64 ഗ്രാം
  7. ഗ്രീന്‍പീസ് വേവിച്ചത്- 64 ഗ്രാം
  8. മഷ്‌റൂം അരിഞ്ഞത്- 64 ഗ്രാം
  9. വേവിച്ച കോളിഫ്‌ളവര്‍- 90 ഗ്രാം
  10. തേങ്ങാപ്പാല്‍ 250 ഗ്രാം
  11. പഞ്ചസാര- ആവശ്യത്തിന്
  12. ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു നോണ്‍സ്റ്റിക് പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഗ്രീന്‍കറി പേസ്റ്റ് ചേര്‍ത്ത് ചെറുതീയില്‍ ഒരു മിനിറ്റ് വഴറ്റുക. അതിലേയ്ക്ക് പനീര്‍, കാപ്‌സിക്കം, ബേബികോണ്‍, ഗ്രീന്‍പീസ്, കോളിഫ്‌ളവര്‍, മഷ്‌റൂം എന്നിവ ചേര്‍ത്ത് ഇളക്കുക. നന്നായി വഴറ്റിക്കഴിഞ്ഞ് തേങ്ങാപ്പാല്‍ ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കുക. തിളവരുമ്പോള്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്തിളക്കി അടുപ്പില്‍ നിന്ന് ഇറക്കാം. മുകളില്‍ ചീസ് വിതറാം. ചോറിനൊപ്പം വിളമ്പാം.

കൂടുതല്‍ പാചകക്കുറിപ്പുകള്‍ അറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Thai Veg Green Curry for lunch