ങ്ങനെയും ചിക്കന്‍ പൊരിക്കാം, പുളി ചേര്‍ത്ത് പൊരിച്ചെടുത്ത ചിക്കന്‍ പരീക്ഷിച്ചാലോ

ചേരുവകള്‍

 1. ചിക്കന്‍ വിംഗ്‌സ്- ഒരു കിലോ
 2. ചില്ലി ഗാര്‍ലിക് പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍
 3. സോയ സോസ്- രണ്ട് ടേബിള്‍ സ്പൂണ്‍
 4. ടാമറിന്‍ഡ് പ്യൂരി- രണ്ട് ടേബിള്‍ സ്പൂണ്‍
 5. ഇഞ്ചി, ചെറുതായി അരിഞ്ഞത്- രണ്ട് ടേബിള്‍ സ്പൂണ്‍
 6. വിനാഗിരി- അര കപ്പ്
 7. ശര്‍ക്കര പാനി അല്ലെങ്കില്‍ തേന്‍- ഒരു ടേബിള്‍ സ്പൂണ്‍
 8. കുരുമുളക്‌പൊടി- ഒരു ടേബിള്‍ സ്പൂണ്‍
 9. നാരങ്ങാ നീര്- രണ്ട് ടേബിള്‍ സ്പൂണ്‍
 10. അരിപ്പൊടി- ഒരു കപ്പ്
 11. ചോളപ്പൊടി- ഒരു കപ്പ്
 12. എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ വിംഗ്‌സ് കഴുകി വൃത്തിയാക്കി നനവ് നീക്കിയ ശേഷം സോയ സോസ്, ടാമറിന്‍ഡ് പ്യൂരി, ചില്ലി ഗാര്‍ലിക് പേസ്റ്റ്, ഇഞ്ചി, വിനാഗിരി, നാരങ്ങാനീര്, അരിപ്പൊടി, ചോളപ്പൊടി, കുരുമുളക്‌പൊടി എന്നിവ മിക്‌സ് ചെയ്ത മിശ്രിതം നന്നായി പുരട്ടി രണ്ട് മണിക്കൂര്‍ മാറ്റി വയ്ക്കാം. ഇനി 30 ഡിഗ്രി സെല്‍ഷ്യസില്‍ ഓവനില്‍ ബേക്ക് ചെയ്‌തെടുക്കാം. അല്ലെങ്കില്‍ ചുവടു കട്ടിയുള്ള പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമായി ക്രിസ്പി ആകുന്നതുവരെ വറുത്തെടുക്കാം. ഇതിന് മുകളില്‍ തേനോ ശര്‍ക്കര പാനിയോ ഒഴിച്ച് കഴിക്കാം. 

Content Highlights: Tamarind Chicken Wings Recipe