ണിനൊപ്പം തൊട്ടുകൂട്ടാന്‍ അച്ചാര്‍ വേണമെന്ന് നിര്‍ബന്ധമാണോ, മധുരവും എരിവും നാവില്‍ നിറയ്ക്കുന്ന പൈനാപ്പിള്‍ അച്ചാര്‍ തയ്യാറാക്കാം

ചേരുവകള്‍

 1. പൈനാപ്പിള്‍- ഒന്ന്, തൊലികളഞ്ഞ് വൃത്തിയാക്കി ചെറുതായി അരിഞ്ഞത്
 2. പച്ചമുളക്- മൂന്ന്
 3. ഇഞ്ചി- ചെറിയ കഷണം
 4. കറിവേപ്പില- രണ്ട് തണ്ട്
 5. എണ്ണ- 150 ഗ്രാം
 6. കുരുമുളക്‌പൊടി- അര ടീസ്പൂണ്‍
 7. മുളക്‌പൊടി- ഒരു ടേബിള്‍സ്പൂണ്‍
 8. കായം- അരടീസ്പൂണ്‍
 9. ഉലുവപൊടിച്ചത്- അര ടീസ്പൂണ്‍
 10. വെളുത്തുള്ളി- നാല് അല്ലി
 11. ഉപ്പ്- പാകത്തിന്
 12. വിനാഗിരി- പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് പച്ചമുളക് അരിഞ്ഞത്, ഇഞ്ചി കഷണങ്ങളാക്കിയത്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം ഇതിലേക്ക് കുരുമുളക്‌പൊടി, മുളകുപൊടി, കായം, ഉലുവപൊടിച്ചത്, വെളുത്തുള്ളി നടുവേ കീറിയത് എന്നിവ ഇട്ട് നന്നായി വഴറ്റാം. പച്ചമണം മാറിയാല്‍ ഉപ്പും പൈനാപ്പിളും ഇട്ട് ഇളക്കി അഞ്ചുമിനിട്ട് അടച്ചു വച്ച് വേവിക്കാം. ഇനി അടുപ്പില്‍ നിന്നിറക്കി തണുത്തതിന് ശേഷം വിനാഗിരി ചേര്‍ത്ത് ഉപയോഗിക്കാം.

Content Highlights: Sweet and Spicy Pineapple Pickle Recipe