ചേരുവകള്‍:

1. കണവ - അരക്കിലോ

2. മുളകുപൊടി - ഒരു ടീസ്പൂണ്‍

3. മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍

4. കുരുമുളകുപൊടി - അര ടീസ്പൂണ്‍

5. സോയാസോസ് - 2 ടീസ്പൂണ്‍

6. പച്ചമുളക് ചതച്ചത് - 2 എണ്ണം

7. ഉപ്പ് - പാകത്തിന്

8. വെളിച്ചെണ്ണ, കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

കണവ വൃത്തിയാക്കി വട്ടത്തില്‍ ചെറിയ കഷണങ്ങളാക്കുക. അതില്‍ മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, സോയാ സോസ്, പച്ചമുളക് എല്ലാംകൂടി പുരട്ടി 4-5 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. അതിനുശേഷം ഒരു പാനില്‍ അഞ്ചുമിനിറ്റ് അടച്ച് വേവിച്ചതിനുശേഷം തുറന്നുവെച്ച് വെള്ളം വറ്റിച്ചെടുക്കുക. ഇത്തിരി വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഇറക്കാം.

27/6/2019 എറണാകുളം നഗരത്തില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlighights: Squid chilly fry