സാലഡുകള്‍ എപ്പോഴും ആരോഗ്യത്തിന് വളരെ നല്ലതാണ്. ധാരാളം പോഷകങ്ങളും നാരുകളും നിറഞ്ഞതിനാല്‍ ഏത് പ്രായക്കാര്‍ക്കും കഴിക്കാം. ഇന്ന് മുളപ്പിച്ച ചെറപയര്‍ സാലഡ് തയ്യാറാക്കാം. 

ചേരുവകള്‍

  1. ചെറുപയര്‍- 100 ഗ്രാം
  2. തക്കാളി- ഒന്ന്
  3. ക്യാരറ്റ്- ഒന്ന് 
  4. പച്ചമുളക്- രണ്ട്
  5. നാരങ്ങ -ഒന്ന് 
  6. മല്ലിയില, ഉപ്പ്-  ആവശ്യത്തിന് 
  7. വെള്ളരി-  ഒന്ന്

തയ്യാറാക്കുന്ന വിധം 

തലേദിവസം രാവിലെ വെള്ളത്തില്‍ ഇട്ടുവച്ച ചെറുപയര്‍ രാത്രി വാര്‍ത്തു വയ്ക്കുക. അത് രാവിലെ ആകുമ്പോഴേക്കും പയര്‍ മുളച്ചിട്ടുണ്ടാകും. മുളച്ച ചെറുപയര്‍ ഇഡ്ഡലിത്തട്ടില്‍ വെച്ച് ആവി കേറ്റുക  (10മിനിറ്റ്).  ഇനി ഒരു പാത്രത്തിലേക്ക് ചെറുതായി അരിഞ്ഞ വെള്ളരി,ക്യാരറ്റ്, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ  ആവശ്യത്തിന് ഉപ്പും നാരങ്ങാനീര് പിഴിഞ്ഞതും മല്ലിയിലയും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവി കയറ്റിയ ചെറുപയര്‍ ഇടുക. അതിനു ശേഷം നന്നായി ഇളക്കി എടുക്കുക.

Content Highlights: Sprouted bean salad