പപ്പടം വെറുതെ വറുത്തെടുക്കുന്നതിനു പകരം അല്‍പം സ്‌പൈസിയാക്കി ഉണ്ടാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.
ആവശ്യമുള്ള ചേരുവകള്‍
പപ്പടം- എട്ടുമുതല്‍ പത്തുവരെ
ചെറിയ ഉള്ളി- ആറോ ഏഴോ
വറ്റല്‍ മുളക് - മൂന്ന്
കശ്മീരി ചില്ലി- ഒരു സ്പൂണ്‍
കറിവേപ്പില - ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയെടുത്ത് നന്നായി എണ്ണയൊഴിച്ച് ചൂടാക്കുക. ഇനി പപ്പടം ചെറിയ കഷണങ്ങളാക്കി മൂന്നുനാലെണ്ണം വീതം വറുത്തെടുക്കുക, കൂടുതല്‍ ഇട്ടു വറുത്താല്‍ മൊരിഞ്ഞു വരില്ല. ഇനി മറ്റൊരു ചട്ടിയില്‍ എണ്ണയൊഴിച്ച് ചെറുതായി അരിഞ്ഞതോ ചതച്ചെടുത്തതോ ആയ ചെറിയ ഉള്ളിയും വെളുത്തുള്ളിയും വറ്റല്‍മുളകും ചേര്‍ക്കുക. നന്നായി വഴന്നു വരുമ്പോള്‍ ഒരു സ്പൂണ്‍ കശ്മീരി ചില്ലി പൗഡര്‍ (അമിത എരിവും ആവില്ല, നിറം ലഭിക്കുകയും ചെയ്യും) ഇട്ട് കറിവേപ്പിലയും ചേര്‍ത്തിളക്കി ഇതിലേക്ക് വറുത്തുവച്ച പപ്പടം ഇട്ട് പൊടിയാതെ ഇളക്കുക. ഇനി വായു കടക്കാത്ത പാത്രത്തില്‍ ഇട്ട് ആവശ്യാനുസരണം ഉപയോഗിക്കാം.
Content Highlights: spicy pappadam recipe