ലയാളികള്‍ എത്രകാലം കഴിഞ്ഞാലും ഏറെ ഇഷ്ടത്തോടെ കഴിക്കുന്ന വിഭവമാണ് പലതരം ചമ്മന്തികള്‍. ചോറിനും കഞ്ഞിക്കും  ബിരിയാണിക്കൊപ്പവും കഴിക്കാവുന്ന എരിവും പുളിയും നിറഞ്ഞ നെല്ലിക്ക ചമ്മന്തി തയ്യാറാക്കിയാലോ

ചേരുവകള്‍

  1. നെല്ലിക്ക, കുരുകളഞ്ഞത്- അഞ്ചെണ്ണം
  2. കാന്താരി മുളക്/പച്ചമുളക്- അഞ്ചെണ്ണം 
  3. ചുവന്നുള്ളി- അഞ്ചെണ്ണം
  4. തേങ്ങ- രണ്ട് ടേബിള്‍ സ്പൂണ്‍
  5. കറിവേപ്പില- ഒരു തണ്ട്
  6. കായം- ഒരു നുള്ള്
  7. വെളിച്ചെണ്ണ- ഒരു സ്പൂണ്‍
  8. ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഉള്ളിയും പച്ചമുളകും പച്ചമണം മാറുന്നതു വരെ വഴറ്റി എടുക്കുക. ഇനി ബാക്കി ചേരുവകളും വഴറ്റിയ ഉള്ളിയും പച്ചമുളകും ചേര്‍ത്ത് പാകത്തിന് അരച്ചെടുക്കാം.

Content Highlights: Spicy nellikka chammanthi recipe for lunch