ഊണ് അല്‍പം വിശാലമായാലോ? നാവില്‍ വെള്ളമൂറുന്ന കൊഞ്ച് മപ്പാസ് തയ്യാറാക്കാം
ചേരുവകള്‍
- വൃത്തിയാക്കിയ കൊഞ്ച്- 500 ഗ്രാം
- ഇഞ്ചി- ഒരു ചെറിയ കഷണം
- വെളുത്തുള്ളി- നാല് അല്ലി
- പച്ചമുളക്- നാല്, രണ്ടെണ്ണം പിളര്‍ന്നത്
- ചെറിയുള്ളി- 200ഗ്രാം
- തക്കാളി വട്ടത്തില്‍ അരിഞ്ഞത്- ഒന്ന്
- കാശ്മീരി ചില്ലി- നാല് ടീസ്പൂണ്‍
- മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍
- മഞ്ഞള്‍പൊടി- ഒരു ടീസ്പൂണ്‍
- കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
- ചെറുനാരങ്ങാനീര്- ഒരു ടീസ്പൂണ്‍
- തേങ്ങാപ്പാല്‍- രണ്ട് കപ്പ്
- വെളിച്ചെണ്ണ- അഞ്ച് ടീസ്പൂണ്‍
- പെരുംജീരകം, ഉപ്പ്, കറിവേപ്പില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഇഞ്ചി, വെളുത്തുള്ളി,കറിവേപ്പില, പച്ചമുളക്, ഉള്ളി, തക്കാളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം മഞ്ഞള്‍പ്പൊടി, കാശ്മീരിചില്ലി, മല്ലിപ്പൊടി, കുരുമുളക്‌പൊടി, പെരുംജീരകം, കറിവേപ്പില എന്നിവചേര്‍ത്ത് ഇളക്കാം. അതിലേക്ക് പകുതി തേങ്ങാപ്പാല്‍ ചേര്‍ക്കാം. ഇനി കൊഞ്ചും ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കാം. ഇതിലേക്ക് പാകത്തിന് ഉപ്പും ചേര്‍ത്ത് കൊഞ്ച് പാകമാകുന്നതുവരെ വേവിക്കാം. കൊഞ്ച് പകുതി വെന്താല്‍ ബാക്കിയുള്ള തേങ്ങാപ്പാല്‍ ചേര്‍ത്ത് കുറുക്കി വറ്റിക്കാം. ഇനി അല്‍പം പച്ചവെളിച്ചെണ്ണ ചേര്‍ത്ത് അടുപ്പില്‍ നിന്ന് ഇറക്കാം. ആവശ്യമെങ്കില്‍ ചെറുനാരങ്ങാനീര് ചേര്‍ക്കാം.
കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: Spicy konju mappas for lunch