ന്നും സ്ഥിരം ശൈലിയിലുള്ള ഭക്ഷണങ്ങൾ പ്രാതലിനു കഴിച്ചു മടുത്തെങ്കിൽ ഇടക്കൽപം വ്യത്യസ്തമാക്കാം. സ്പൈസി ഫ്രഞ്ച് ടോസ്റ്റ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. 

ചേരുവകൾ

മാ​ഗി മസാല- 1 സാഷെ
മുട്ട-2
തക്കാളി-1
സവോള-1
പച്ചമുളക്- രണ്ട്
മല്ലിയില- രണ്ട് ടേബിൾ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
ബ്രെഡ് സ്ലൈസ്-8

തയ്യാറാക്കുന്ന വിധം

തക്കാളിയും സവോളയും മല്ലിയിലയും പച്ചമുളകുമെല്ലാം ചെറിയ കഷ്ണങ്ങളാക്കുക. മുട്ട അടിച്ചുവച്ച് അതിലേക്ക് ചേരുവകളെല്ലാം ചേർക്ക് ഉപ്പും ചേർക്കുക. അൽപം സ്പൈസി രുചിക്കായി മാ​ഗി മസാല ചേർത്ത് ഇളക്കാം. പാൻ ചൂടാക്കി എണ്ണയൊഴിക്കുക. ബ്രെഡ് മുട്ട മിശ്രിതത്തിൽ മുക്കി പാനിലേക്ക് ഇടുക. ​ഗോൾഡൻ ബ്രൗൺ നിറമാവുമ്പോൾ മറിച്ചിട്ട് വാങ്ങിവെക്കാം. ടൊമാറ്റോ കെച്ചപ്പിനൊപ്പം കഴിക്കാം. 

Content Highlights: spicy french toast