വളരെ എളുപ്പത്തില്‍ തയ്യാറാക്കുന്ന വിഭവമാണ് സ്‌പൈസി ചിക്കന്‍ വിങ്‌സ്. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍:
ചിക്കന്‍ വിങ്‌സ്-8 എണ്ണം
വെളുത്തുള്ളി-2 എണ്ണം
ഒലീവെണ്ണ-ഒരു ടേബിള്‍സ്പൂണ്‍
മുളകുപൊടി-ഒരു ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
കുരുമുളക്-ആവശ്യത്തിന്
ചെറുനാരങ്ങ മുറിച്ചത്-ആവശ്യത്തിന്
പാപ്രിക്ക-ഒരു ടേബിള്‍സ്പൂണ്‍
ഉണക്കിയ ഒറിഗാനോ - ഒരു ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ചശേഷം ചിക്കനില്‍ പുരട്ടി 15 മിനിട്ട് വെയ്ക്കണം. ശേഷം, ഗ്രില്‍ ചെയ്‌തെടുക്കാം. ചെറുനാരങ്ങയുടെ കഷ്ണങ്ങള്‍ കൊണ്ട് അലങ്കരിക്കാം.
content highlight: spicey chicken wings recipe