ണിന് മീന്‍ നിര്‍ബന്ധമാണോ, എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചെമ്പല്ലി തവ പരീക്ഷിക്കാം

 

ചേരുവകള്‍

  1. ചെമ്പല്ലി- ഒന്ന്(ഇടത്തരം)
  2. മുളകുപൊടി- മൂന്ന് ടീസ്പൂണ്‍
  3. മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍
  4. മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
  5. ഇഞ്ചി, വെളുത്തുള്ളി ചതച്ചത്- രണ്ട് ടീസ്പൂണ്‍
  6. കുരുമുളകുപൊടി- രണ്ട് ടീസ്പൂണ്‍
  7. വിനാഗിരി- രണ്ട് ടീസ്പൂണ്‍
  8. മീന്‍ മസാല- രണ്ട് ടീസ്പൂണ്‍
  9. ഉപ്പ് വെളിച്ചെണ്ണ- ആവശ്യത്തിന്
  10. വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

രണ്ട് മുതല്‍ ഒമ്പതുവരെയുള്ള ചേരുവകള്‍ ഒരു ബൗളില്‍ എടുത്ത ശേഷം നന്നായി ഇളക്കി മസാല തയ്യാറാക്കുക. ഇനി വൃത്തിയാക്കി വരഞ്ഞ മീനില്‍ ഈ മസാല തേച്ചുപിടിപ്പിക്കുക. ഇത് കുറച്ചു നേരം മാറ്റി വയ്ക്കാം. തവ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഇതില്‍ മീന്‍ പൊരിച്ചെടുക്കാം. 

(തയ്യാറാക്കിയത്- പ്രജിത്ത്, എക്‌സിക്യൂട്ടീവ് ഷെഫ്, ദി ഷാപ്പ് റസ്റ്റൊറന്റ്, കോഴിക്കോട്)

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Special Chemballi Thawa Fry for Lunch