സാധാരണ സാലഡുകളൊക്കെ ബോറടിച്ചോ, എങ്കില്‍ റോസ്റ്റഡ് കോളിഫ്‌ളവര്‍ സാലഡ് പരീക്ഷിച്ചാലോ

ചേരുവകള്‍

  1. കോളിഫ്‌ളവര്‍- ഒന്ന്
  2. റെഡ് ബെല്‍ പെപ്പര്‍- രണ്ടെണ്ണം
  3. പാഴ്സ്ലി- ആവശ്യത്തിന്
  4. ഉപ്പ്, കുരുമുളക്‌പൊടി- ആവശ്യത്തിന്
  5. വിനാഗ്രെറ്റ്- 15 മില്ലി
  6. ഫ്രോസണ്‍ ഗ്രീന്‍പീസ്- കുറച്ച്

തയ്യാറാക്കുന്ന വിധം

കോളിഫ്‌ളവര്‍ കഴുകി വൃത്തിയാക്കി അടര്‍ത്തി എടുക്കണം. റെഡ്‌ബെല്‍പെപ്പറും കഷണങ്ങളാക്കി എടുക്കാം. ഗ്രീന്‍പീസ് തണുപ്പുകളഞ്ഞ് മാറ്റി വയ്ക്കാം. ഇനി മൂന്ന് ചേരുവകളും കൂടി ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് ഇളക്കിയ ശേഷം ഓവനില്‍ ബേക്ക് ചെയ്ത് എടുക്കുക. ശേഷം വിനാഗ്രെറ്റ് പുരട്ടാം. സെര്‍വിങ്ങ് പ്ലേറ്റിലാക്കി പാഴ്‌സലി ഇല വിതറി കഴിക്കാം.

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: roasted cauliflower salad