ചോറും ചിക്കന്‍ കറിയും എന്നും നമ്മുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. സാധാരണ ഉച്ചയൂണിനെ ഒന്ന് പൊലിപ്പിക്കാന്‍ മസാല ചിക്കന്‍ കറികൂടിയായാലോ

മാരിനേറ്റ് ചെയ്യാന്‍ 

 1. എല്ലില്ലാത്ത ചിക്കന്‍ : ഒരു കിലോ  
 2. മഞ്ഞള്‍പൊടി : അര ടീസ്പൂണ്‍  
 3. മുളകുപൊടി : ഒരു ടീസ്പൂണ്‍  
 4. കുരുമുളകുപൊടി : ഒരു ടീസ്പൂണ്‍ 
 5. പുളി : ഒന്നര ടീസ്പൂണ്‍ 
 6. ഉപ്പ് : ആവശ്യത്തിന്

കറിക്ക് 

 1. അരിഞ്ഞ സവാള : ഒന്ന് 
 2. പൊടിയായി അരിഞ്ഞ ഇഞ്ചി : ഒരു കഷ്ണം 
 3. വെളുത്തുള്ളി : അഞ്ചല്ലി 
 4. കറിവേപ്പില : രണ്ടു കതിര്‍പ്പ്  
 5. കറുവാപ്പട്ട : ഒരു കഷണം 
 6. ഗ്രാമ്പൂ, ഏലക്ക  : മൂന്നെണ്ണം വീതം 
 7. മുളകുപൊടി  : ഒരു ടീസ്പൂണ്‍ 
 8. മല്ലിപ്പൊടി  : ഒരു ടീസ്പൂണ്‍
 9. അരിഞ്ഞ തക്കാളി : ഒന്ന് 
 10. തേങ്ങാപ്പാല്‍ : അരക്കപ്പ് 
 11. മല്ലിയില, ഉപ്പ് : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

മഞ്ഞള്‍പൊടി, മുളകുപൊടി, പുളി, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചിക്കനില്‍ നന്നായി പുരട്ടി, അരമണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക. തവയില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവയിട്ട് വഴറ്റുക. കറുവാപ്പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ ചതച്ചിടുക. മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് ഒന്ന് കൂടി വഴറ്റുക. ചിക്കനും തക്കാളിയുമിട്ട് അടുപ്പില്‍വെച്ച് ചെറുതീയില്‍ വഴറ്റാം. വെന്തശേഷം തേങ്ങാപ്പാലും കറിവേപ്പിലയും ചേര്‍ത്ത് ചെറുതായി തിളപ്പിച്ച് വിളമ്പാം.

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Rice with masala chicken curry