ച്ചയ്ക്ക് ചോറിനെ ഒന്ന് വെറൈറ്റിയാക്കാം. ഒപ്പം എരിവോടെ മസാല മട്ടണ്‍ കറിയും
 
സാഫ്രണ്‍ റൈസ്
 1. ബസ്മതി റൈസ് വേവിച്ചത്- മൂന്ന് കപ്പ്
 2. ബട്ടര്‍- മൂന്ന് സ്പൂണ്‍
 3. കുങ്കുമപ്പൂ- അല്‍പം
 4. ഉപ്പ്- ആവശ്യത്തിന്
 5. അലങ്കരിക്കാന്‍- സവാള നേര്‍മയായി മുറിച്ചത് ഒന്ന്
തയ്യാറാക്കുന്ന വിധം
 
(കുങ്കുമപ്പൂ അല്‍പം പാലില്‍ കുതിര്‍ത്തുവെക്കണം. സവാള നേര്‍മയായി മുറിച്ച് നല്ല ബ്രൗണ്‍ നിറത്തില്‍ മൊരിയിച്ചെടുക്കുക).
ഒരു ചുവട് പട്ടിയുള്ള പാനില്‍ ബട്ടര്‍ ഇട്ട് ചെറുതീയില്‍ ചൂടാക്കുക. അതിലേക്ക് ബസ്മതി റൈസും ഉപ്പും ചേര്‍ത്ത് പതുക്കെ ഇളക്കണം. ഇനി കുങ്കുമപ്പൂ ചേര്‍ത്തിളക്കുക. കുങ്കുമപ്പൂവിന്റെ നിറം ചോറില്‍ മുഴുവനായി പിടിക്കുന്നതുവരെ ഇളക്കിക്കൊടുക്കണം. മൊരിയിച്ച സവാള വിതറി അലങ്കരിക്കാം. മസാല മട്ടണ്‍ കറി കൂട്ടി കഴിക്കാം.
 
മസാല മട്ടണ്‍ കറി
 
റോസ്റ്റ് ചെയ്യാനുള്ളവ
 1. കറിവേപ്പില- ആറെണ്ണം
 2. പെരുഞ്ചീരകം- രണ്ട് ടേബിള്‍സ്പൂണ്‍
 3. കസ്‌കസ്- ഒരു ടേബിള്‍സ്പൂണ്‍
 4. ഇഞ്ചി- ഒരു കഷ്ണം
 5. വെളുത്തുള്ളി- മൂന്നെണ്ണം
 6. ഗ്രാമ്പൂ- രണ്ടെണ്ണം
 7. ഉണക്കമുളക്- മൂന്നെണ്ണം
 8. കുരുമുളക-് ഒരു ടേബിള്‍സ്പൂണ്‍
 9. മല്ലി- ഒരു ടേബിള്‍സ്പൂണ്‍
 10. സവാള- നുറുക്കിയത് മുക്കാല്‍ കപ്പ്
 11. ജീരകം- രണ്ട് ടേബിള്‍സ്പൂണ്‍
മറ്റുള്ള ചേരുവകള്‍
 1. മട്ടണ്‍- 500 ഗ്രാം
 2. തേങ്ങ ചിരവിയത്- രണ്ട് ടേബിള്‍സ്പൂണ്‍
 3. ചെറിയുള്ളി നുറുക്കിയത്- പന്ത്രണ്ടെണ്ണം
 4. കറിവേപ്പില- ഒരു കതിര്‍പ്പ്
 5. തക്കാളി നുറുക്കിയത്- രണ്ടെണ്ണം
 6. മഞ്ഞള്‍പൊടി- ഒരു ടീസ്പൂണ്‍
 7. മുളകുപൊടി- ഒരു ടേബിള്‍സ്പൂണ്‍
 8. മല്ലിയില നുറുക്കിയത്- ഒരു ടേബിള്‍സ്പൂണ്‍
 9. ഉപ്പ്- ആവശ്യത്തിന്
 10. എണ്ണ- ഒരു ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
 
റോസ്റ്റ് ചെയ്യാനുള്ള ചേരുവകള്‍ ചട്ടിയിലിട്ട് ഏഴ് മിനിട്ട് വരെ വറക്കുക. ശേഷം മിക്‌സിയിലിട്ട് നന്നായി പൊടിച്ചെടുക്കണം. ഇതിലേക്ക് അല്‍പം വെളിച്ചെണ്ണയൊഴിച്ച് ഒന്ന് വഴറ്റുക. ശേഷം മുളകുപൊടിയും ആവശ്യത്തിന് വെള്ളവും ചേര്‍ക്കണം. മറ്റൊരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ചെറിയുള്ളി, കറിവേപ്പില, ഉപ്പ് എന്നിവയിട്ട് വഴറ്റണം. തക്കാളി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. അതിലേക്ക് അരപ്പും മട്ടണും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. മല്ലിയില തൂവി അലങ്കരിക്കാം. 
 
Content Highlights: Rice and Curry Recipes