ത്തക്കായ വിറ്റാമിനുകളുടെയും നാരുകളുടെയും കലവറയാണ്. ദിവസവുമുള്ള ഭക്ഷണത്തില്‍ ഇത് മടിക്കാതെ ഉള്‍പ്പെടുത്തുകയും ചെയ്യാം. ഇന്ന് ഏത്തക്കായ കൊണ്ടുള്ള സ്‌പെഷ്യല്‍ വിഭവമായാലോ
 
 1. ഏത്തക്കായ നുറുക്കിയത്- മൂന്ന് കപ്പ്
 2. മഞ്ഞള്‍പൊടി, ഉപ്പ്- ആവശ്യത്തിന്
അരപ്പിന് ആവശ്യമായത്
 
 1. മല്ലി, എണ്ണ- രണ്ട് ടേ.സ്പൂണ്‍ വീതം
 2. പൊട്ടുകടല- ഒന്നര ടേബിള്‍സ്പൂണ്‍
 3. ഉണക്കമുളക്- ഒന്ന്
 4. ജീരകം- ഒരു ടീസ്പൂണ്‍
 5. കുരുമുളക്- കാല്‍ ടീസ്പൂണ്‍
 6. കായം- ഒരു ചെറിയ കഷ്ണം
താളിക്കാന്‍ ആവശ്യമായത്
 1. എണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍
 2. കടുക്- അര ടീസ്പൂണ്‍
 3. ഉഴുന്നുപരിപ്പ്- ഒരു ടീസ്പൂണ്‍
 4. കറിവേപ്പില- ഒരു കതിര്‍പ്പ്
അടി കട്ടിയുള്ള കടായിയില്‍ എണ്ണ ചൂടാകുമ്പോള്‍ കായം ഇട്ട് വഴറ്റണം. അതിലേക്ക് പൊട്ടുകടല ചേര്‍ത്ത് ചെറുതായി വറക്കുക. കുരുമുളക്, മല്ലി, ജീരകം, ഉണക്കമുളക് എന്നിവ ചേര്‍ത്ത് മിതമായ തീയില്‍ വഴറ്റണം. ഇതൊരു പ്ലേറ്റിലേക്ക് മാറ്റി, തരുതരുപ്പായി പൊടിച്ചെടുക്കാം. അതേ കടായിയില്‍ എണ്ണ ചേര്‍ത്ത് ചൂടാകുമ്പോള്‍ കടുക് ചേര്‍ത്ത് പൊട്ടിക്കുക. ശേഷം ഉഴുന്നുപരിപ്പ് ചേര്‍ത്ത് സ്വര്‍ണ്ണനിറമാവുമ്പോള്‍ കറിവേപ്പില, ഏത്തക്കായ, മഞ്ഞള്‍പൊടി,  ഉപ്പ് എന്നിവ ചേര്‍ത്തിളക്കി അല്‍പം വെള്ളം കുടഞ്ഞ് ചെറുതീയില്‍ അടച്ചുവെച്ച് വേവിക്കാം. ഇടയ്ക്കിടെ ഇളക്കണം. ആവശ്യമെങ്കില്‍ വെള്ളം കുടഞ്ഞുകൊടുക്കുകയും വേണം. ഏത്തക്കായ വെന്താല്‍ മിതമായ തീയില്‍ ഫ്രൈ ചെയ്യണം. അവസാനം പൊടികള്‍ ചേര്‍ത്തിളക്കാം. 
 
കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
 
Content Highlights: Raw Banana Curry Recipe