ല്ലൊരു സദ്യ തയ്യാറാക്കുമ്പോള്‍ രസം ഒഴിവാക്കുന്നത് ചിന്തിക്കാനേ പറ്റില്ല. രസം ദഹനത്തിന് നല്ലതാണെന്നാണ് പണ്ടുള്ളവര്‍ പറയുക. തേങ്ങ പാല്‍ ചേര്‍ത്തുള്ള സ്‌പെഷ്യല്‍ തക്കാളി രസം തയ്യാറാക്കി നോക്കിയാലോ

ചേരുവകള്‍

  1. തക്കാളി: 2
  2. സവാള: 56
  3. കറിവേപ്പില
  4. പുളി: ഒരു ചെറിയ നാരങ്ങ വലുപ്പത്തില്‍ (5 ടേബിള്‍ സ്പൂണ്‍വെള്ളത്തില്‍ കുതര്‍ത്തുക, പിഴിഞ്ഞ് മാറ്റി വയ്ക്കുക)
  5. തേങ്ങാപ്പാല്‍: 2 കപ്പ്
  6. ഇഞ്ചി: ഒരു ചെറിയ കഷണം
  7. കടുക്: 1 ടീസ്പൂണ്‍
  8. ഉണങ്ങിയ ചുവന്ന മുളക്: 4 എണ്ണം
  9. പച്ചമുളക്: 4 എണ്ണം
  10. വെളിച്ചെണ്ണ : 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ തക്കാളി, സവാള, കറിവേപ്പില, 2 ടീസ്പൂണ്‍ വെളിച്ചെണ്ണ, പച്ചമുളക്, ഇഞ്ചി എന്നിവ നന്നായി  മിക്‌സ് ചെയ്യുക .ഒരു ചട്ടി ചൂടാക്കാന്‍ വയ്ക്കുക. വെളിച്ചെണ്ണ ചേര്‍ക്കുക. കടുക് ചേര്‍ത്ത് പൊട്ടിയതിന് ശേഷം കറിവേപ്പിലയും ഉണങ്ങിയ ചുവന്ന മുളകും ചേര്‍ക്കുക. ഇതിലേക്ക് തക്കാളി മിക്‌സ് ചേര്‍ത്ത്  വഴറ്റുക. ഇപ്പോള്‍ പുളി പിഴിഞ്ഞ വച്ച വെള്ളവും തേങ്ങാപ്പാലും ചേര്‍ത്ത് 1 മിനിറ്റ് കുറഞ്ഞ തീയില്‍ വേവിക്കുക. കട്ടി കൂടുതല്‍ ആണെന്ന് തോന്നിയാല്‍ ചൂടുവെള്ളം ചേര്‍ത്ത് മിക്‌സ് ചെയ്യാം. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കാം.

Content Highlights: Rasam with coconut milk recipe