നോമ്പുതുറ ജോറാക്കാന്‍ ചെമ്മീന്‍ കൊണ്ട് വ്യത്യസ്തമായ ഒരു വിഭവം, പ്രോണ്‍സ് ഡൈനാമിറ്റ് തയ്യാറാക്കാം

ആവശ്യമായ ചേരുവകള്‍

 1. വലിയ ചെമ്മീന്‍ - 200 ഗ്രാം
 2. കുരുമുളകുപൊടി - കാല്‍ ടീസ്പൂണ്‍
 3. ഗാര്‍ലിക് പൗഡര്‍ - കാല്‍ ടീസ്പൂണ്‍
 4. മുളകുപൊടി - കാല്‍ ടീസ്പൂണ്‍
 5. സോയാ സോസ് - ഒരു ടേബിള്‍ സ്പൂണ്‍
 6. മുട്ട - ഒരെണ്ണം

കോട്ടിങ്ങിനു വേണ്ടത്

 1. മൈദ - അര കപ്പ്
 2. കോണ്‍ഫ്ളവര്‍ - അര കപ്പ്
 3. കുരുമുളകുപൊടി - കാല്‍ ടീസ്പൂണ്‍
 4. ഗാര്‍ലിക് പൗഡര്‍ - കാല്‍ ടീസ്പൂണ്‍
 5. ഉപ്പ് - ആവശ്യത്തിനു
 6. സോസിനു വേണ്ടത്
 7. മയോണിസ് - കാല്‍ കപ്പ്
 8. ടുമാറ്റോ ചില്ലി സോസ് - രണ്ടു ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചെമ്മീനിലേക്ക് ഒന്നാം വിഭാഗത്തിലെ ചേരുവകള്‍ യോജിപ്പിച്ച് മാറ്റിവെക്കുക. കോട്ടിങ്ങിലെ ചേരുവകള്‍ മിക്‌സ് ചെയ്ത്, മാരിനേറ്റ് ചെയ്ത ചെമ്മീന്‍ ഈ കൂട്ടില്‍ മുക്കി ചൂടുള്ള എണ്ണയില്‍ പൊരിച്ച് കോരുക. സോസിനു വേണ്ട ചേരുവകള്‍ യോജിപ്പിച്ച ശേഷം പൊരിച്ചുകോരിയ ചെമ്മീന്‍ അതില്‍ മിക്‌സ് ചെയ്ത് ചൂടോടെ കഴിക്കുക.

Content Highlights: Ramadan special food prawn dynamite