നോമ്പുതുറയ്ക്ക് അല്‍പം മധുരം നല്‍കാന്‍ റോയല്‍  ക്രീമി ഡ്രൈ ഫ്രൂട്ട് ഷെയ്ക്ക് തയ്യാറാക്കിയാലോ?
 
ചേരുവകള്‍:
 1. വാള്‍ നട്ട്: രണ്ട് ടേബിള്‍സ്പൂണ്‍
 2. കിസ്മിസ് ചെറുതായരിഞ്ഞത്: രണ്ട് ടേബിള്‍സ്പൂണ്‍
 3. പിസ്ത ചെറുതായരിഞ്ഞത്: രണ്ട് ടേബിള്‍സ്പൂണ്‍
 4. ഡ്രൈ ആ പ്രിക്കോട്ട്: രണ്ട് ടേബിള്‍സ്പൂണ്‍
 5. ഈത്തപ്പഴം: 400 ഗ്രാം 
 6. അണ്ടിപ്പരിപ്പ്, ബദാം: 150 ഗ്രാം
 7. തണുത്ത പാല്‍: രണ്ട് കപ്പ് 
 8. തണുത്ത വെള്ളം: ഒരു കപ്പ് 
 9. ഫ്രഷ് ക്രീം: ആവശ്യമെങ്കില്‍
 10. ഏലയ്ക്ക: ഒന്ന് 
 11. പഞ്ചസാര: രണ്ട് ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
 
എല്ലാ ഡ്രൈ ഫ്രൂട്ട്‌സും തിളച്ച വെള്ളത്തിലിട്ടെടുക്കുക. തണുത്തതിന് ശേഷം ബാക്കിയുള്ള എല്ലാ ചേരുവകളും ഒരുമിച്ച്  ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ച് സെര്‍വ് ചെയ്യാം.
 
Content Highlights: Ramadan special dry fruit milkshake