ഫ്താര്‍ വിരുന്നിന് വ്യത്യസ്തമായ രുചിയായാലോ, ഡ്രൈഫ്രൂട്ട് സമൂസ തയ്യാറാക്കാം
 
ചേരുവകള്‍
  1. സമൂസ ലീഫ് : 10 എണ്ണം
  2. കിസ്മിസ് ചെറുതായി അരിഞ്ഞത് : രണ്ട് ടേബിള്‍ സ്പൂണ്‍
  3. പിസ്ത ചെറുതായി അരിഞ്ഞത് : രണ്ട് ടേബിള്‍ സ്പൂണ്‍
  4. ഡ്രൈ ആപ്രിക്കോട്ട് : രണ്ട് ടേബിള്‍ സ്പൂണ്‍
  5. ഈത്തപ്പഴം : 400 ഗ്രാം (ഈത്തപ്പഴം കുരു കളഞ്ഞ് മിക്‌സിയില്‍ അടിച്ചെടുത്തത്)
  6. അണ്ടിപ്പരിപ്പ്, ബദാം : 150 ഗ്രാം (വറുത്ത് മിക്‌സിയില്‍ ക്രഷ് ചെയ്തത്)
  7. ബട്ടര്‍/ നെയ്യ് : രണ്ട് ടേബിള്‍ സ്പൂണ്‍ 
  8. കസ്‌കസ് : രണ്ട് ടേബിള്‍ സ്പൂണ്‍ 
  9. പഞ്ചസാര : ആവശ്യത്തിന്
  10. എണ്ണ : 2 കപ്പ് 
ഉണ്ടാക്കുന്ന വിധം :
 
ഒരു പാനില്‍ കസ്‌കസ് വറുക്കുക. ആ പാനില്‍ തന്നെ ഒരു ടേബിള്‍ സ്പൂണ്‍ ബട്ടര്‍ ഇട്ട്  ക്രഷ് ചെയ്ത അണ്ടിപ്പരിപ്പ്, ബദാം, പിസ്ത എന്നിവയും ചേര്‍ത്ത് ചൂടാക്കി എടുക്കുക. വീണ്ടും ആ പാനില്‍ തന്നെ ഒരു ടേബിള്‍ സ്പൂണ്‍ ബട്ടര്‍ ഇട്ട്  അടിച്ചു വെച്ച ഈത്തപ്പഴം ചേര്‍ത്ത് ഇളക്കണം. ഇതിലേക്ക് ഡ്രൈ ഫ്രൂട്ട്‌സും, ഒരു ടേബിള്‍ സ്പൂണ്‍ കസ്‌കസും ചേര്‍ത്ത്  മിക്‌സ് ചെയ്ത് തീ അണയ്ക്കാം.  ശേഷം സമൂസ ഷീറ്റ് നീളത്തില്‍ കട്ട് ചെയ്തു ഓരോന്നും സമൂസ ഷേപ്പില്‍ മടക്കി ഫില്ലിംഗ് വെച്ച് മൈദ ഗ്ലു വെച്ച് ഒട്ടിച്ച് എണ്ണയില്‍ ഫ്രൈ ചെയ്‌തെടുക്കുക.
 
Content Highlights: Ramadan recipes dry fruit samosa